ചില നേരമ്പോക്കുകൾ
" കാണണമെന്നുണ്ടായിരുന്നു.... ഒരുപാട് പറയാനുണ്ടായിരുന്നു." "ഇപ്പോ പറയൂ കേൾക്കട്ടേ" " ഇപ്പോഴോ...? ഇപ്പോ പറയാനൊന്നൂല്ല..." "എന്ത് പറ്റി? സുഖമില്ലേ?" "അസുഖമൊന്നൂല്ല... പറയാനൊന്നൂല്ല." "ഞാൻ വെയ്റ്റ് ചെയ്യണോ?" "എയ് വേണ്ട... എനിക്ക് പോകാൻ നേരമായി." "കുറച്ചു നേരം കൂടി കഴിഞ്ഞു പോയാൽ പോരേ?" "പോരാ... ഇപ്പോ തന്നെ പോണം. പോയേ പറ്റൂ.. പിന്നത്തേക്ക് മാറ്റിവയ്ക്കുന്ന പതിവൊക്കെ ഞാൻ മാറ്റി."