Posts

Showing posts from 2023

മടക്കം🍁

Image

കഥക്കൂട്ട്🖤

Image

കടൽ 💙

Image

മിഴികൾ സാക്ഷി 🌷

Image

ഇടവപ്പാതി 🍃

Image
  പ്രണയതാഴ്‌വരയിലെ ദേവദാരു "എടോ.. ഒരു കാര്യം ചോദിക്കട്ടേ?" "ചോദിക്ക് " "നാളെയെന്താണ് സംഭവിക്കുന്നതെന്നറിയില്ല എന്നാലും എന്നെങ്കിലുമൊരിക്കൽ നീയാണ് എന്റെ പ്രണയം, ഞാനാണ് നിന്റെ പ്രണയമെന്ന് ലേശം ഭയമില്ലാതെ വരും വരാഴ്കകളെപ്പറ്റിയൊന്നും ആലോചിക്കാതെ ഈ ലോകത്തോട് വിളിച്ചുപറയാൻ കഴിയുമോ നമുക്ക്?" അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി, അവൻ നിശബ്‍ദനായിരുന്നു. അവൾ തുടർന്നു. "ഇല്ല, അല്ലേ? കഴിയില്ലടോ എത്ര ശ്രമിച്ചാലും നമുക്കതിനു കഴിയില്ല. പ്രാണനെപ്പോലെ ചേർത്തുനിർത്തിയിട്ട് വിട്ടുകൊടുക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടിയല്ലേ, അവരുടെ സന്തോഷത്തിനുവേണ്ടിയല്ലേ? നമുക്കിടയിലെ പ്രണയം, അതിനെപ്പറ്റി അറിയുന്നവരേക്കാൾ അറിയാത്തവരാണ് അധികവും. അത് പുറത്തറിയിക്കാതെ നമ്മളിലേക്കുതന്നെ ഒതുക്കിവെയ്ക്കുന്നതും ഒരുപക്ഷെ നമ്മുടെ പ്രിയപ്പെട്ടവരെ ഓർത്തിട്ടുതന്നെയല്ലേ?" പറഞ്ഞു നിർത്തിയപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവന്റെ മുഖത്തേക്ക് നോക്കാനാവാതെ അവൾ മുഖം കുനിച്ചു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവിടെ തളംക്കെട്ടിനിന്ന മൗനത്തെ ഭേദിക്കാനാണ് അവളൊന്ന് മുഖമുയർത്...
ആൾക്കൂട്ടത്തിൽ തനിയെ  മനസ്സ് അസ്വസ്ഥമാണ് വല്ലാതെ.. കൈപ്പിടിയിലൊതുങ്ങാതെ വഴുതി മാറിക്കൊണ്ടിരിക്കുന്നു. ഒരിക്കൽക്കൂടി ആൾക്കൂട്ടത്തിൽ തനിച്ചാവുകയാണ് ഞാൻ..!!! മനഃപൂർവം ഒറ്റപ്പെടാൻ ശ്രമിക്കുകയാണ് എന്നു പറയുന്നതാവും കൂടുതൽ ശരി., എനിക്ക് എന്നെ തന്നെ മനസിലാക്കാൻ കഴിയാത്ത പക്ഷം അതാണ് നേരായ വഴിയെന്നു തോന്നിപോകുന്നു. ഒരു തരത്തിൽ ഇതൊരു ഒളിച്ചോട്ടമായിരിക്കാം പ്രശ്നങ്ങളെ നേരിടാതെയുള്ളൊരു രക്ഷപെടൽ! വ്യാഖ്യാനങ്ങൾ എന്തു തന്നെയാകട്ടെ., കുറച്ചു സമയത്തേക്കെങ്കിലും ഇതാവശ്യമാണെന്ന് തോന്നിയിരുന്നു. അതിനുവേണ്ടി കാട്ടിക്കൂട്ടിയ പരാക്രമമാകും ഇതെല്ലാം..  ചോദ്യങ്ങൾക്കെല്ലാം മൗനത്താൽ ഉത്തരം നല്കി ഒഴിഞ്ഞു മാറാൻ ഒരു ശ്രമം.. ജയം അകലെയാണെന്നറിഞ്ഞിട്ടുകൂടി..