Posts

ഓർമ്മയിൽ ഒരു മാമ്പഴക്കാലം

പണി കഴിഞ്ഞെത്തിയ അച്ഛൻ്റെ സഞ്ചിയിലുണ്ടായിരുന്ന അധികം വലിപ്പമെത്താത്ത നാട്ടുമാങ്ങ ., കയ്യിലെടുത്ത് മൂക്കോടടുപ്പിക്കുമ്പോൾ   വർഷങ്ങൾ പിന്നിലേക്ക് പോയി.,  പ്രായവും കുറഞ്ഞു .... പഴുത്ത മാങ്ങയുടെ മണം ഉള്ളിലേക്ക് വലിച്ചെടുക്കുമ്പോൾ ആ പഴയ പെറ്റിക്കോട്ടുകാരിയായിരുന്നു.....  താടിത്തുമ്പിലൂടെ വെള്ള പെറ്റിക്കോട്ടിലേക്ക് ഇറ്റ് വീഴുന്ന മാമ്പഴച്ചാറ്., കൈവെള്ളയ്ക്കുള്ളിൽ നിന്ന് വിരലുകൾക്കിടയിലൂടെ മുട്ടുവരെ ഒലിച്ചിറങ്ങി.... ആകെ മൊത്തത്തിൽ ഒരു മാമ്പഴമയം ..... പിന്നെയും പിന്നെയും കൊതിപ്പിക്കുന്ന മധുരം...  ഇടംകയ്യിലിരുന്ന ഫോൺ പുതിയ എന്തോ അറിയിപ്പുമായി വന്നു വൈബ്രേറ്റ് ചെയ്തപ്പോൾ വലംകയ്യിലിരുന്ന മാങ്ങയെ ഒന്ന് നോക്കി യഥാസ്ഥാനത്ത് തിരിച്ചു വെച്ച് തിരിഞ്ഞു നടന്നു., നാലുവയസ്സുകാരിയിൽ നിന്നും  ഇരുപത്തെട്ടുകാരിയിലേക്ക്.....

☕Million-Dollar Coffee Date☕

"എന്തിഷ്ടമാണെന്നറിയ്യോ നിനക്ക്?" "അതൊരു സിനിമയിലെ ഡയലോഗല്ലേ?" ഗ്ലാസിലെ കാപ്പി മെല്ലെയൂതി കുടിച്ചു കൊണ്ട് അവൾ അവൻ്റെ മുഖത്തേക്ക് നോക്കി. മറുപടിയൊന്നും പറയാതെ അവളുടെ കണ്ണുകളിൽത്തന്നെ നോക്കി അവനിരുന്നു. അവൻ്റെ നോട്ടത്തെ നേരിടാനാവാത്ത പോലെ അവൾ കണ്ണുകൾ ഗ്ലാസിലെ കാപ്പിയിലേക്കാക്കി.  " നല്ല കാപ്പി..." ആവി പറക്കുന്ന കാപ്പിയുടെ ഗന്ധം ആസ്വദിച്ചു കൊണ്ട് അവൾ പറഞ്ഞു. അപ്പോഴും അവൻ നിശ്ശബ്ദനായിരുന്നു. ഒരിക്കൽക്കൂടി മിഴികളുയർത്തി നോക്കവേ ഒരു മന്ദഹാസത്തോടെ തന്നെത്തന്നെ നോക്കിയിരിക്കുന്ന അവൻ്റെ മുഖം മുന്നിൽക്കണ്ട് അവളുടെ ചുണ്ടിൽ നാണത്താൽ കുതിർന്നൊരു ചിരി വിരിഞ്ഞു.  "ഇങ്ങനെ നോക്കല്ലേ പ്ലീസ്..." ആ മുഖം കുനിഞ്ഞു പോയി. ഞൊടിയിടയിൽ പ്രിയപ്പെട്ടവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ മനസ്സ് നിറയെ അസ്വദിച്ചിരിക്കുകയായിരുന്നു അവൻ. " എന്ത് ഭംഗിയാ പെണ്ണേ....കണ്ണെടുക്കാൻ തോന്നുന്നില്ല.." "പിന്നേ പിന്നേ അത്രയ്ക്കൊന്നൂല്ല....അല്ലെങ്കിലും പ്രേമിക്കുമ്പോ ഇങ്ങനെയൊക്കെ തോന്നും...' അവളവനെ നോക്കി കണ്ണുചിമ്മി. " അതു ശരിയാ പത്തിരുപത് കൊല്ലമായിട്ടും ഇപ്പോഴും എനിക്ക...

Let's rewind 😌

നീണ്ടു പോകുന്ന സംഭാഷണങ്ങൾക്കിടയിൽ ചെറിയ മൗനങ്ങൾ നല്ലതാണ്.  Something like a rewind., അല്ലേ? പറഞ്ഞതൊക്കെയും ഒരിക്കൽ കൂടി ഓർമ്മിക്കുവാനും ഇനിയും പറയാനുള്ളത് ഓർത്തെടുക്കാനും അങ്ങനെ അങ്ങനെ...... എവിടൊക്കെയോ ഭംഗി നിറയ്ക്കുന്ന നിശബ്ദതകൾ..... Meera.
Image

ചില നേരമ്പോക്കുകൾ

" കാണണമെന്നുണ്ടായിരുന്നു.... ഒരുപാട് പറയാനുണ്ടായിരുന്നു." "ഇപ്പോ പറയൂ കേൾക്കട്ടേ" " ഇപ്പോഴോ...? ഇപ്പോ പറയാനൊന്നൂല്ല..." "എന്ത് പറ്റി? സുഖമില്ലേ?" "അസുഖമൊന്നൂല്ല... പറയാനൊന്നൂല്ല." "ഞാൻ വെയ്റ്റ് ചെയ്യണോ?" "എയ് വേണ്ട... എനിക്ക് പോകാൻ നേരമായി." "കുറച്ചു നേരം കൂടി കഴിഞ്ഞു പോയാൽ പോരേ?"  "പോരാ... ഇപ്പോ തന്നെ പോണം. പോയേ പറ്റൂ.. പിന്നത്തേക്ക് മാറ്റിവയ്ക്കുന്ന പതിവൊക്കെ ഞാൻ മാറ്റി."

പ്രണയം.

Image

തോരാമഴ...

Image