Posts

Showing posts from 2024

☕Million-Dollar Coffee Date☕

"എന്തിഷ്ടമാണെന്നറിയ്യോ നിനക്ക്?" "അതൊരു സിനിമയിലെ ഡയലോഗല്ലേ?" ഗ്ലാസിലെ കാപ്പി മെല്ലെയൂതി കുടിച്ചു കൊണ്ട് അവൾ അവൻ്റെ മുഖത്തേക്ക് നോക്കി. മറുപടിയൊന്നും പറയാതെ അവളുടെ കണ്ണുകളിൽത്തന്നെ നോക്കി അവനിരുന്നു. അവൻ്റെ നോട്ടത്തെ നേരിടാനാവാത്ത പോലെ അവൾ കണ്ണുകൾ ഗ്ലാസിലെ കാപ്പിയിലേക്കാക്കി.  " നല്ല കാപ്പി..." ആവി പറക്കുന്ന കാപ്പിയുടെ ഗന്ധം ആസ്വദിച്ചു കൊണ്ട് അവൾ പറഞ്ഞു. അപ്പോഴും അവൻ നിശ്ശബ്ദനായിരുന്നു. ഒരിക്കൽക്കൂടി മിഴികളുയർത്തി നോക്കവേ ഒരു മന്ദഹാസത്തോടെ തന്നെത്തന്നെ നോക്കിയിരിക്കുന്ന അവൻ്റെ മുഖം മുന്നിൽക്കണ്ട് അവളുടെ ചുണ്ടിൽ നാണത്താൽ കുതിർന്നൊരു ചിരി വിരിഞ്ഞു.  "ഇങ്ങനെ നോക്കല്ലേ പ്ലീസ്..." ആ മുഖം കുനിഞ്ഞു പോയി. ഞൊടിയിടയിൽ പ്രിയപ്പെട്ടവളുടെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ മനസ്സ് നിറയെ അസ്വദിച്ചിരിക്കുകയായിരുന്നു അവൻ. " എന്ത് ഭംഗിയാ പെണ്ണേ....കണ്ണെടുക്കാൻ തോന്നുന്നില്ല.." "പിന്നേ പിന്നേ അത്രയ്ക്കൊന്നൂല്ല....അല്ലെങ്കിലും പ്രേമിക്കുമ്പോ ഇങ്ങനെയൊക്കെ തോന്നും...' അവളവനെ നോക്കി കണ്ണുചിമ്മി. " അതു ശരിയാ പത്തിരുപത് കൊല്ലമായിട്ടും ഇപ്പോഴും എനിക്ക...

Let's rewind 😌

നീണ്ടു പോകുന്ന സംഭാഷണങ്ങൾക്കിടയിൽ ചെറിയ മൗനങ്ങൾ നല്ലതാണ്.  Something like a rewind., അല്ലേ? പറഞ്ഞതൊക്കെയും ഒരിക്കൽ കൂടി ഓർമ്മിക്കുവാനും ഇനിയും പറയാനുള്ളത് ഓർത്തെടുക്കാനും അങ്ങനെ അങ്ങനെ...... എവിടൊക്കെയോ ഭംഗി നിറയ്ക്കുന്ന നിശബ്ദതകൾ..... Meera.
Image

ചില നേരമ്പോക്കുകൾ

" കാണണമെന്നുണ്ടായിരുന്നു.... ഒരുപാട് പറയാനുണ്ടായിരുന്നു." "ഇപ്പോ പറയൂ കേൾക്കട്ടേ" " ഇപ്പോഴോ...? ഇപ്പോ പറയാനൊന്നൂല്ല..." "എന്ത് പറ്റി? സുഖമില്ലേ?" "അസുഖമൊന്നൂല്ല... പറയാനൊന്നൂല്ല." "ഞാൻ വെയ്റ്റ് ചെയ്യണോ?" "എയ് വേണ്ട... എനിക്ക് പോകാൻ നേരമായി." "കുറച്ചു നേരം കൂടി കഴിഞ്ഞു പോയാൽ പോരേ?"  "പോരാ... ഇപ്പോ തന്നെ പോണം. പോയേ പറ്റൂ.. പിന്നത്തേക്ക് മാറ്റിവയ്ക്കുന്ന പതിവൊക്കെ ഞാൻ മാറ്റി."

പ്രണയം.

Image

തോരാമഴ...

Image
കണ്ടുമുട്ടലുകൾ  അന്ന് കണ്ടപ്പോൾ അയാൾ ക്ഷീണിതനായിരുന്നു, എന്നത്തേയും പോലെ.. എല്ലാം ഒരു ചിരിയിലൊളിപ്പിച്ച് സംസാരിക്കാൻ ശ്രമിക്കുകയായിരുന്നു., അവളുടെ മുന്നിൽ അധികനേരം അങ്ങനെ തുടരാനാവില്ല എന്നറിഞ്ഞിട്ടുകൂടി..  അയാളുടെ ആ അവസ്ഥ കണ്ടുനിൽക്കാൻ അവളും പണിപ്പെട്ടു. ചുണ്ടിൽ വരുത്തിത്തീർത്ത ചിരിയുമായി വാതിൽപ്പടിയിൽ ചാരി അവൾ നിന്നു. എത്ര ശ്രമിച്ചിട്ടും  കണ്ണുകളെ നിയന്ത്രിക്കാൻ അവൾക്കായില്ല . അവ  നിറഞ്ഞൊഴുകി കാഴ്ചയെ മറച്ചു, വീണുപോകാതിരിക്കാൻ വാതിലിൽ പിടി മുറുക്കി. അയാൾ കാണാതെ സാരിത്തലപ്പുയർത്തി കണ്ണുകളൊപ്പി.  പതിവു പോലെ അവർ സംസാരിച്ചു തുടങ്ങി.,നാട്ടുകാര്യവും വീട്ടുവിശേഷങ്ങളും അങ്ങനെയങ്ങനെ..പതിവിൽ നിന്നും വിപരീതമായി അയാൾ കൂടുതൽ വാചാലനാവുന്നത് അവൾ ശ്രദ്ധിക്കാതിരുന്നില്ല. ഇടയിലൊക്കെ മൗനമായി അയാളെ കേട്ടിരുന്നു. പുതിയ തട്ടകത്തിലെ വർത്തമാനങ്ങളിൽ ആ സ്വരത്തിൽ സന്തോഷം നിറഞ്ഞിരുന്നു. വേനലിൽ എത്തിയ മഴപോലെ അവൾക്കത് ആശ്വാസം  പകർന്നു. ഇത്തിരി നേരം കൊണ്ട് ചെയ്ത് തീർക്കേണ്ട ഒത്തിരിക്കാര്യങ്ങളുടെ ലിസ്റ്റ് വളരെ നീളമേറിയതായിരുന്നു. എന്തിനും ആവശ്യമായ ശക്തി അയാൾക്ക്‌ നൽകണമേ എന്ന് അവളുടെയ...