Posts
Showing posts from January, 2024
- Get link
- X
- Other Apps
കണ്ടുമുട്ടലുകൾ അന്ന് കണ്ടപ്പോൾ അയാൾ ക്ഷീണിതനായിരുന്നു, എന്നത്തേയും പോലെ.. എല്ലാം ഒരു ചിരിയിലൊളിപ്പിച്ച് സംസാരിക്കാൻ ശ്രമിക്കുകയായിരുന്നു., അവളുടെ മുന്നിൽ അധികനേരം അങ്ങനെ തുടരാനാവില്ല എന്നറിഞ്ഞിട്ടുകൂടി.. അയാളുടെ ആ അവസ്ഥ കണ്ടുനിൽക്കാൻ അവളും പണിപ്പെട്ടു. ചുണ്ടിൽ വരുത്തിത്തീർത്ത ചിരിയുമായി വാതിൽപ്പടിയിൽ ചാരി അവൾ നിന്നു. എത്ര ശ്രമിച്ചിട്ടും കണ്ണുകളെ നിയന്ത്രിക്കാൻ അവൾക്കായില്ല . അവ നിറഞ്ഞൊഴുകി കാഴ്ചയെ മറച്ചു, വീണുപോകാതിരിക്കാൻ വാതിലിൽ പിടി മുറുക്കി. അയാൾ കാണാതെ സാരിത്തലപ്പുയർത്തി കണ്ണുകളൊപ്പി. പതിവു പോലെ അവർ സംസാരിച്ചു തുടങ്ങി.,നാട്ടുകാര്യവും വീട്ടുവിശേഷങ്ങളും അങ്ങനെയങ്ങനെ..പതിവിൽ നിന്നും വിപരീതമായി അയാൾ കൂടുതൽ വാചാലനാവുന്നത് അവൾ ശ്രദ്ധിക്കാതിരുന്നില്ല. ഇടയിലൊക്കെ മൗനമായി അയാളെ കേട്ടിരുന്നു. പുതിയ തട്ടകത്തിലെ വർത്തമാനങ്ങളിൽ ആ സ്വരത്തിൽ സന്തോഷം നിറഞ്ഞിരുന്നു. വേനലിൽ എത്തിയ മഴപോലെ അവൾക്കത് ആശ്വാസം പകർന്നു. ഇത്തിരി നേരം കൊണ്ട് ചെയ്ത് തീർക്കേണ്ട ഒത്തിരിക്കാര്യങ്ങളുടെ ലിസ്റ്റ് വളരെ നീളമേറിയതായിരുന്നു. എന്തിനും ആവശ്യമായ ശക്തി അയാൾക്ക് നൽകണമേ എന്ന് അവളുടെയ...