പടിയിറക്കം ഒരു കൊല്ലം കൂടി പടിയിറങ്ങുകയാണ് .. ഇന്നിപ്പോ ഇവിടെ കുറിക്കാൻ എന്താണുള്ളത് ??? ഒരു കലണ്ടർ വർഷം പെട്ടെന്ന് അങ്ങ് കഴിഞ്ഞുപോയതുപോലെ..! എല്ലാ കൊല്ലവും ഇങ്ങനൊരു ഡയലോഗ് നിർബന്ധമാണല്ലോ ., ഞാനായിട്ട് എന്തിനു കുറക്കണമെന്ന ഒരു തോന്നലിന്റെ പുറത്ത് ഇതൊക്കെ ഇവിടെയും എഴുതുന്നു .. ചെറിയ ചെറിയ സന്തോഷങ്ങൾക്കൊപ്പം ചില നൊമ്പരങ്ങളും സമ്മാനിച്ചാണ് 2022 യാത്രയാകുന്നത്. ചില നഷ്ടങ്ങൾ നികത്താൻ കഴിയുന്നതല്ല എന്ന് മനസിലാക്കി തന്നതിനോടൊപ്പം ചിലതിനു പകരമാവാൻ മറ്റു ചിലതിനു കഴിയുമെന്നും കാണിച്ചു തന്നു. രക്തബന്ധത്തിനപ്പുറം സ്നേഹബന്ധത്തിന്റെ കഥ പറഞ്ഞു തന്ന പ്രിയപ്പെട്ട കഥാകാരനും ഇണങ്ങിയും പിണങ്ങിയും അത്രമേൽ വാത്സല്യത്തോടെ ചേർത്തുനിർത്തി എന്നിൽ പ്രണയം ചൊരിഞ്ഞു കൊണ്ട് പ്രാണനായവനും..പോയവർഷം ഒരു തരത്തിൽ അനുഗ്രഹമാക്കിത്തീർത്തു.. നാളെയെക്കുറിച്ച് പുത്തൻപ്രതീക്ഷകളൊന്നും തന്നെയില്ല., കഴിഞ്ഞ നാളുകളിൽ മനസ്സിൽ കുറിച്ചിട്ടിട്ടുള്ള കാര്യങ്ങൾ ചെയ്തുതീർക്കണം അത്രമാത്രം.. തല്ക്കാലം ഇവിടെ നിർത്തുകയാണ് .. നാളെ വീണ്ടുമെത്തണം..പുതിയൊരു കഥ പറഞ്ഞുതുടങ്ങാൻ., സൗഹൃദത്തിൻ്റെ , പ്രണയത്തിൻ്റെ .. അങ്ങനെ പലതും..❤ മീര...
Posts
Showing posts from December, 2022
- Get link
- X
- Other Apps
ഇനി ഞാൻ ഉറങ്ങട്ടെ.. വാക്കുകൾകൊണ്ടുള്ള കുഴിമാടം.. കോച്ചിവലിക്കുന്ന തണുപ്പത്തുള്ള ആ കിടപ്പ് അത്ര സുഖകരമായിരുന്നില്ല. വാക്കുകളിൽ ചിലത് മുറിവുകളൊപ്പുമ്പോൾ മറ്റു ചിലത് മാംസം കൊത്തിവലിക്കുന്നു .,രക്തം വാർന്നൊലിച്ചുകൊണ്ടിരുന്നു. അവസാന തുള്ളി രക്തവും കണ്ടേ അടങ്ങൂ എന്ന തരത്തിൽ ആരോ ചെയ്യുന്നത് പോലെ ഉണ്ടായിരുന്നു വാക്കുകൾകൊണ്ടുള്ള ഓരോ പ്രയോഗങ്ങളും. കൈകാലുകളിലൂടെ തണുപ്പ് അരിച്ചു കയറിത്തുടങ്ങിയിരിക്കുന്നു.,ദേഹമാസകലം കൊളുത്തിവലിക്കുന്ന വേദന.,ഒരിക്കൽ ഇഷ്ടാനുസരണം സഞ്ചരിച്ചിരുന്ന കൈകാലുകൾ ചലനമറ്റ് തളർന്നു കിടന്നു. ചലിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമങ്ങളൊക്കെ വിഫലമായി. ആ കിടപ്പ് അങ്ങനെ തന്നെ തുടർന്നു.,തണുപ്പ് സഹിക്കാവുന്നതിലുമപ്പുറമായിരിക്കുന്നു. അവിടെ നിന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നുണ്ട്.,കഴിയുന്നില്ല. നെഞ്ചിനുമേലെ എന്തോ ഭാരം കയറ്റിവെച്ചതുപോലെ. ചുറ്റിനും നിന്ന് ആരൊക്കെയോ സംസാരിക്കുന്നുണ്ട് , ഒന്നും വ്യക്തമല്ല..തൊണ്ട വരളുന്നു , വെള്ളം വേണം..എങ്ങനെ പറയും ആരോടു പറയും നാവു പൊങ്ങുന്നില്ല.. ഈശ്വരാ..എന്തൊരവസ്ഥയാണിത് ? എന്തിനാണ് ഒന്നിനു പിറകെ ഒന്നായി എന്നെയിങ്ങനെ പരീക്ഷിക്കുന്നത് ?...
- Get link
- X
- Other Apps
ഏകാന്തതയുടെ നൂറുവർഷങ്ങൾ കേവലം ഒരു തലക്കെട്ടു കൊണ്ടു മാത്രം മനസ്സിൽ ഇടം പിടിച്ച പുസ്തകം.. ലോകത്തിനുമുന്നിൽ അതിനുള്ള പ്രാധാന്യമെന്തെന്ന് വല്യ ധാരണയില്ലായിരുന്നു. പിന്നീട് ലോകം അമൂല്യമായി കണക്കാക്കുന്ന പുസ്തകം രചിച്ച മഹാനായ എഴുത്തുകാരനെപ്പറ്റി അറിഞ്ഞുതുടങ്ങി. അധികമൊന്നുമില്ലെങ്കിലും പലപ്പോഴായി കൂടെക്കൂട്ടിയ പുസ്തകങ്ങൾക്കൊപ്പം ലോകപ്രശസ്തമായ ആ ഗ്രന്ഥം കൂടിയുണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു. ഒരിക്കൽ പാതിവഴിയിൽ ഉപേക്ഷിച്ച ഏഴുത്തിന്റെ ലോകത്തേക്ക് തിരികെ നടക്കുമ്പോൾ നിശബ്ദമായി കടന്നുവന്ന ചിന്തകളും പ്രതീക്ഷകളും ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം തുറന്നിടുകയായിരുന്നു. ഒരു പക്ഷേ, അപ്രതീക്ഷിതമായി കടന്നുവന്ന ആ മനുഷ്യനും അതിനൊരു കാരണമായിമാറിയിരിക്കണം. ഒന്നിനു പകരമാവാൻ മറ്റൊന്നിനു കഴിയില്ല എന്ന സത്യം ഒരു പരിധിവരെ ശരിയാണെന്നും എന്നാൽ ചിലസമയം ഇതിന് വിപരീതമായി കാര്യങ്ങൾ നടക്കാറുണ്ടെന്നും ഇന്ന് ഞാൻ വിശ്വസിക്കുന്നു. മാസങ്ങൾക്കുമുമ്പ് ഒരു ദിവസം എൻ്റെ ജീവിതത്തിലേക്ക് സൗമ്യമായ ഒരു ചിരിയുമായി കടന്നു വന്നു അയാൾ. ഒരുപാട് കഥകൾ പറഞ്ഞും കേട്ടും നാളുകൾ കൊഴിഞ്ഞുവീഴുമ്പോൾ ഞാൻ മനസ്സിലാക്കി അന്നൊരി...