പടിയിറക്കം 


ഒരു കൊല്ലം കൂടി പടിയിറങ്ങുകയാണ് ..

ഇന്നിപ്പോ ഇവിടെ കുറിക്കാൻ എന്താണുള്ളത് ???

ഒരു കലണ്ടർ വർഷം പെട്ടെന്ന് അങ്ങ് കഴിഞ്ഞുപോയതുപോലെ..!

എല്ലാ കൊല്ലവും ഇങ്ങനൊരു ഡയലോഗ് നിർബന്ധമാണല്ലോ ., ഞാനായിട്ട് എന്തിനു കുറക്കണമെന്ന ഒരു തോന്നലിന്റെ പുറത്ത് ഇതൊക്കെ ഇവിടെയും എഴുതുന്നു ..

ചെറിയ ചെറിയ സന്തോഷങ്ങൾക്കൊപ്പം ചില നൊമ്പരങ്ങളും സമ്മാനിച്ചാണ് 2022 യാത്രയാകുന്നത്.

ചില നഷ്ടങ്ങൾ നികത്താൻ കഴിയുന്നതല്ല എന്ന് മനസിലാക്കി തന്നതിനോടൊപ്പം ചിലതിനു പകരമാവാൻ മറ്റു ചിലതിനു കഴിയുമെന്നും കാണിച്ചു തന്നു. 

രക്തബന്ധത്തിനപ്പുറം സ്നേഹബന്ധത്തിന്റെ കഥ പറഞ്ഞു തന്ന പ്രിയപ്പെട്ട കഥാകാരനും ഇണങ്ങിയും പിണങ്ങിയും അത്രമേൽ വാത്സല്യത്തോടെ ചേർത്തുനിർത്തി എന്നിൽ പ്രണയം ചൊരിഞ്ഞു കൊണ്ട് പ്രാണനായവനും..പോയവർഷം ഒരു തരത്തിൽ അനുഗ്രഹമാക്കിത്തീർത്തു.. 


നാളെയെക്കുറിച്ച് പുത്തൻപ്രതീക്ഷകളൊന്നും തന്നെയില്ല., കഴിഞ്ഞ നാളുകളിൽ മനസ്സിൽ കുറിച്ചിട്ടിട്ടുള്ള കാര്യങ്ങൾ ചെയ്തുതീർക്കണം അത്രമാത്രം..

തല്ക്കാലം ഇവിടെ നിർത്തുകയാണ് ..

നാളെ വീണ്ടുമെത്തണം..പുതിയൊരു കഥ പറഞ്ഞുതുടങ്ങാൻ.,

സൗഹൃദത്തിൻ്റെ , പ്രണയത്തിൻ്റെ .. അങ്ങനെ പലതും..❤




മീര 


Comments

Popular posts from this blog