പടിയിറക്കം ഒരു കൊല്ലം കൂടി പടിയിറങ്ങുകയാണ് .. ഇന്നിപ്പോ ഇവിടെ കുറിക്കാൻ എന്താണുള്ളത് ??? ഒരു കലണ്ടർ വർഷം പെട്ടെന്ന് അങ്ങ് കഴിഞ്ഞുപോയതുപോലെ..! എല്ലാ കൊല്ലവും ഇങ്ങനൊരു ഡയലോഗ് നിർബന്ധമാണല്ലോ ., ഞാനായിട്ട് എന്തിനു കുറക്കണമെന്ന ഒരു തോന്നലിന്റെ പുറത്ത് ഇതൊക്കെ ഇവിടെയും എഴുതുന്നു .. ചെറിയ ചെറിയ സന്തോഷങ്ങൾക്കൊപ്പം ചില നൊമ്പരങ്ങളും സമ്മാനിച്ചാണ് 2022 യാത്രയാകുന്നത്. ചില നഷ്ടങ്ങൾ നികത്താൻ കഴിയുന്നതല്ല എന്ന് മനസിലാക്കി തന്നതിനോടൊപ്പം ചിലതിനു പകരമാവാൻ മറ്റു ചിലതിനു കഴിയുമെന്നും കാണിച്ചു തന്നു. രക്തബന്ധത്തിനപ്പുറം സ്നേഹബന്ധത്തിന്റെ കഥ പറഞ്ഞു തന്ന പ്രിയപ്പെട്ട കഥാകാരനും ഇണങ്ങിയും പിണങ്ങിയും അത്രമേൽ വാത്സല്യത്തോടെ ചേർത്തുനിർത്തി എന്നിൽ പ്രണയം ചൊരിഞ്ഞു കൊണ്ട് പ്രാണനായവനും..പോയവർഷം ഒരു തരത്തിൽ അനുഗ്രഹമാക്കിത്തീർത്തു.. നാളെയെക്കുറിച്ച് പുത്തൻപ്രതീക്ഷകളൊന്നും തന്നെയില്ല., കഴിഞ്ഞ നാളുകളിൽ മനസ്സിൽ കുറിച്ചിട്ടിട്ടുള്ള കാര്യങ്ങൾ ചെയ്തുതീർക്കണം അത്രമാത്രം.. തല്ക്കാലം ഇവിടെ നിർത്തുകയാണ് .. നാളെ വീണ്ടുമെത്തണം..പുതിയൊരു കഥ പറഞ്ഞുതുടങ്ങാൻ., സൗഹൃദത്തിൻ്റെ , പ്രണയത്തിൻ്റെ .. അങ്ങനെ പലതും..❤ മീര...
Posts
Showing posts from 2022
- Get link
- X
- Other Apps
ഇനി ഞാൻ ഉറങ്ങട്ടെ.. വാക്കുകൾകൊണ്ടുള്ള കുഴിമാടം.. കോച്ചിവലിക്കുന്ന തണുപ്പത്തുള്ള ആ കിടപ്പ് അത്ര സുഖകരമായിരുന്നില്ല. വാക്കുകളിൽ ചിലത് മുറിവുകളൊപ്പുമ്പോൾ മറ്റു ചിലത് മാംസം കൊത്തിവലിക്കുന്നു .,രക്തം വാർന്നൊലിച്ചുകൊണ്ടിരുന്നു. അവസാന തുള്ളി രക്തവും കണ്ടേ അടങ്ങൂ എന്ന തരത്തിൽ ആരോ ചെയ്യുന്നത് പോലെ ഉണ്ടായിരുന്നു വാക്കുകൾകൊണ്ടുള്ള ഓരോ പ്രയോഗങ്ങളും. കൈകാലുകളിലൂടെ തണുപ്പ് അരിച്ചു കയറിത്തുടങ്ങിയിരിക്കുന്നു.,ദേഹമാസകലം കൊളുത്തിവലിക്കുന്ന വേദന.,ഒരിക്കൽ ഇഷ്ടാനുസരണം സഞ്ചരിച്ചിരുന്ന കൈകാലുകൾ ചലനമറ്റ് തളർന്നു കിടന്നു. ചലിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമങ്ങളൊക്കെ വിഫലമായി. ആ കിടപ്പ് അങ്ങനെ തന്നെ തുടർന്നു.,തണുപ്പ് സഹിക്കാവുന്നതിലുമപ്പുറമായിരിക്കുന്നു. അവിടെ നിന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നുണ്ട്.,കഴിയുന്നില്ല. നെഞ്ചിനുമേലെ എന്തോ ഭാരം കയറ്റിവെച്ചതുപോലെ. ചുറ്റിനും നിന്ന് ആരൊക്കെയോ സംസാരിക്കുന്നുണ്ട് , ഒന്നും വ്യക്തമല്ല..തൊണ്ട വരളുന്നു , വെള്ളം വേണം..എങ്ങനെ പറയും ആരോടു പറയും നാവു പൊങ്ങുന്നില്ല.. ഈശ്വരാ..എന്തൊരവസ്ഥയാണിത് ? എന്തിനാണ് ഒന്നിനു പിറകെ ഒന്നായി എന്നെയിങ്ങനെ പരീക്ഷിക്കുന്നത് ?...
- Get link
- X
- Other Apps
ഏകാന്തതയുടെ നൂറുവർഷങ്ങൾ കേവലം ഒരു തലക്കെട്ടു കൊണ്ടു മാത്രം മനസ്സിൽ ഇടം പിടിച്ച പുസ്തകം.. ലോകത്തിനുമുന്നിൽ അതിനുള്ള പ്രാധാന്യമെന്തെന്ന് വല്യ ധാരണയില്ലായിരുന്നു. പിന്നീട് ലോകം അമൂല്യമായി കണക്കാക്കുന്ന പുസ്തകം രചിച്ച മഹാനായ എഴുത്തുകാരനെപ്പറ്റി അറിഞ്ഞുതുടങ്ങി. അധികമൊന്നുമില്ലെങ്കിലും പലപ്പോഴായി കൂടെക്കൂട്ടിയ പുസ്തകങ്ങൾക്കൊപ്പം ലോകപ്രശസ്തമായ ആ ഗ്രന്ഥം കൂടിയുണ്ടായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചു. ഒരിക്കൽ പാതിവഴിയിൽ ഉപേക്ഷിച്ച ഏഴുത്തിന്റെ ലോകത്തേക്ക് തിരികെ നടക്കുമ്പോൾ നിശബ്ദമായി കടന്നുവന്ന ചിന്തകളും പ്രതീക്ഷകളും ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം തുറന്നിടുകയായിരുന്നു. ഒരു പക്ഷേ, അപ്രതീക്ഷിതമായി കടന്നുവന്ന ആ മനുഷ്യനും അതിനൊരു കാരണമായിമാറിയിരിക്കണം. ഒന്നിനു പകരമാവാൻ മറ്റൊന്നിനു കഴിയില്ല എന്ന സത്യം ഒരു പരിധിവരെ ശരിയാണെന്നും എന്നാൽ ചിലസമയം ഇതിന് വിപരീതമായി കാര്യങ്ങൾ നടക്കാറുണ്ടെന്നും ഇന്ന് ഞാൻ വിശ്വസിക്കുന്നു. മാസങ്ങൾക്കുമുമ്പ് ഒരു ദിവസം എൻ്റെ ജീവിതത്തിലേക്ക് സൗമ്യമായ ഒരു ചിരിയുമായി കടന്നു വന്നു അയാൾ. ഒരുപാട് കഥകൾ പറഞ്ഞും കേട്ടും നാളുകൾ കൊഴിഞ്ഞുവീഴുമ്പോൾ ഞാൻ മനസ്സിലാക്കി അന്നൊരി...
- Get link
- X
- Other Apps
ദയ "കാത്തിരിപ്പിന്റെ സുഖം .. അതൊന്ന് വേറെയാ.." "ഉവ്വ് , ഭയങ്കരം തന്നെ.. ആ ബസും പോയി കിട്ടി .." "അതിനിപ്പോ എന്താ ., അടുത്ത ബസ് ഇപ്പോ വരില്ലേ .. പിന്നെന്താ ?" "ഉവ്വ് ഇനി ഒന്നര മണിക്കൂർ കഴിയണം അടുത്ത വണ്ടി വരാൻ .. അതുവരെ ഇവിടെ നോക്കിയിരിക്കണം .." "ഓ പിന്നേ വേഗം പോയിട്ടെന്തിനാ വല്യ മല മറിക്കണ പണിയൊന്നുല്ലല്ലോ .. അപ്പോ കുറച്ചു നേരം ഇവിടെ നിക്കാം .." "അതെ നിനക്കത് പറയാം ., അമ്മേടെ വായിലിരിക്കുന്നത് മുഴുവൻ കേക്കണം.. നീ അല്ലല്ലോ ഞാനല്ലേ കേക്കണേ ..? അതുകൊണ്ട് നിനക്കു പറയാം .." പരസ്പരം പരാതിയും പരിഭവവുമായി ആ രണ്ടു പെൺകുട്ടികൾ ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നു. ഇരുവരും നഗരത്തിലെ പ്രശസ്തമായ കോളേജിലെ അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികൾ. കാഴ്ചയിൽ കൂടപ്പിറപ്പുകളെ പോലെ തോന്നിക്കണ ആത്മമിത്രങ്ങൾ ! മീരയും ദയയും.. മീര അവിടെക്കണ്ട ഒഴിഞ്ഞ കസേരകളിലൊന്നിലിരുന്നു. ദയ വീണ്ടും പറഞ്ഞു തുടങ്ങി., "കാത്തിരിപ്പിന്റെ സുഖം അതൊന്ന് വേറെ തന്നെയാടോ.. വേദനയുള്ളൊരു സുഖം..നീണ്ട കാത്തിരിപ്പിനൊടുവിൽ ആഗ്രഹിച്ചത് കയ്യിൽ കിട്ടുമ്പോഴോ അതിലേറെ മധുരം.....
- Get link
- X
- Other Apps
യാത്ര.. നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് ഒരിടി മുഴങ്ങി . സകല ചരാചരങ്ങളെയും ഭയചകിതരാക്കുന്ന വിധം അതിൻ്റെ ശബ്‌ദം അവിടമാകെ പ്രതിധ്വനിച്ചു. എന്നാൽ വീടിനുള്ളിലെ തണുത്ത തറയിലിരുന്നിരുന്ന അവളിൽ യാതൊരു ചലനവുമുണ്ടായില്ല. ഉച്ച കഴിഞ്ഞു തുടങ്ങിയ മഴയിൽ ആ ഭാഗത്തെ വൈദ്യുതിബന്ധം പൂർണ്ണമായും നിലച്ചിരുന്നു. മുറിയിലെ കത്തിച്ചു വെച്ച മെഴുകുതിരിവെളിച്ചത്തിൽ ഒരു പ്രതിമപോലെ അവളിരുന്നു.,അഴിഞ്ഞുലഞ്ഞ മുടിയും രക്തം പുരണ്ട വസ്ത്രങ്ങളും ഒരു മാനസികരോഗിയെപ്പോലെ തോന്നിപ്പിച്ചു. ഒരിടവേളയ്ക്കു ശേഷം മഴ ഇരച്ചെത്തി. കാറ്റിൽ തിരിനാളം ഒന്നുലഞ്ഞു. ആ ഉടൽ ഒന്നു വിറച്ചു. അവൾ പതിയെ മിഴികളുയർത്തി നോക്കി.,തറയിലാകെ രക്തം പരന്നൊഴുകിയിരിക്കുന്നു.അപ്പോഴും കൈയിൽ മുറുകെ പിടിച്ചിരുന്ന കത്തിയിലും രക്തക്കറയുടെ വഴുക്കൽ അനുഭവപ്പെട്ടു, എന്നിട്ടും അത് താഴെവെക്കാൻ തുനിഞ്ഞില്ല. പകരം ഒന്നുകൂടി പിടിമുറുക്കി. എന്തോ ഒരു ധൈര്യം മനസ്സിലും ശരീരമാകെയും നിറയുന്നതായി അവൾക്കു തോന്നി. അന്തരീക്ഷത്തിലെ തണുപ്പ് പതിയെ ഉടലിലേക്കും അരിച്ചുകയറി. കഴിഞ്ഞ കുറച്ച് മണിക്കൂറുകൾക്കുള്ളിൽ തൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എന്തെല്ലാമായിരുന്നുവെ...
- Get link
- X
- Other Apps
ഓർമ്മമേഘങ്ങൾ പെയ്തൊഴിയുമ്പോൾ "ചേർത്തുപിടിക്കാനോ കേൾക്കാനോ ആളില്ലാതെ ചോരവാർന്ന് ഭീകരമായ ഒരു തരം മൗനം താളം കെട്ടി നിൽക്കുന്ന ഇരുട്ടിലേക്കും പിന്നീട് മരണത്തിലേക്കും മൗനമായി യാത്ര തിരിക്കും .. ആ യാത്രക്കാണ് ഏറ്റവും വേദന.." ഒരിക്കൽക്കൂടി ആ വരികളിലൂടെ കണ്ണുകളോടിക്കുമ്പോൾ ഉടലാകെ വിറകൊള്ളുന്നതവളറിഞ്ഞു. വർഷങ്ങൾ എത്ര കഴിഞ്ഞുപോയി.. ഇനിയൊരു തിരിച്ചുപോക്ക് സാധ്യമാണോന്നറിയില്ല എന്നാലും.. ഓർമ്മയുടെ താളുകളിൽ ഇനിയും നിറം മങ്ങിയിട്ടില്ലാത്ത ഒന്നിലധികം ചിത്രങ്ങൾ ഓരോന്നായി തെളിഞ്ഞു വരുകയാണ്. കൈയ്യിലിരുന്ന കടലാസു കഷണത്തിലേക്കും വിറയൽ പടർന്നു തുടങ്ങിയപ്പോൾ മേശമേലിരുന്ന ഡയറിയുടെ പേജുകൾക്കുള്ളിലേക്ക് അത് മടക്കിവെച്ചു. വീണുപോകാതിരിക്കാൻ മേശയുടെ വക്കിൽ മുറുകെ പിടിച്ചു, ജനാലയിലൂടെ പുറത്തേക്കു കണ്ണയച്ചു.. പുറത്ത് വെയിൽ മങ്ങിത്തുടങ്ങിയിരിക്കുന്നു, ആകാശം ഇരുട്ടു മൂടിത്തുടങ്ങുന്നു; തുലാമഴയുടെ വരവാണ്. നോക്കിനിൽക്കെ തന്നെ ഓരോ തുള്ളികളായി വീണുതുടങ്ങി, പതിയെ അതൊരു പേമാരിയായി മാറി. കാലം തെറ്റിയുള്ള മഴയാണ്., ഇപ്പോൾ ഇതൊരു പതിവായിരിക്കുന്നു. മനുഷ്യരെപ്പോലെ തന്നെ പ്രകൃതിയും പതിവുകൾ മുടക്കി...
- Get link
- X
- Other Apps
പണയം "താലിയും കമ്മലുംകൂടി കൊണ്ട് പണയം വെക്കാം, എന്നിട്ട് വീട്ടിലെ കാര്യം നടത്താം". 'അമ്മ പറഞ്ഞു നിർത്തി. രാവിലെ എണീറ്റു വന്നപ്പോൾ കേട്ട വർത്തമാനമാണ്.കേട്ടപാതി കേൾക്കാത്തപാതി അമ്മയെ എതിർത്തു . "അമ്മക്കെന്താ? പറയാൻ എളുപ്പമാണ്, ഇനി അതുകൂടിയെ ഉള്ളൂ ". "പിന്നെന്തു ചെയ്യാനാ ? വീട്ടിലെ കാര്യങ്ങളൊക്കെ നടക്കണ്ടേ ? പണിയുമില്ല കാശുമില്ലാത്തത്കൊണ്ട് ആരും ആരോടും മിണ്ടുന്നുമില്ല, എത്ര ദിവസം ഇങ്ങനെ പോകും?" അമ്മ വേവലാതി പൂണ്ടു. അമ്മയ്കുള്ള മറുപടിയൊന്നും കയ്യിലില്ലാത്തതുകൊണ്ടു മുറ്റത്തേക്കിറങ്ങി നടന്നു. 'അമ്മ പറയുന്ന പോലെ എത്രനാൾ ഇങ്ങനെ തുടരും? ഒരു തരം മരവിപ്പ് കാൽവിരൽ മുതൽ തല വരെ പടർന്നുകേറി. ആകെയുള്ള സമ്പാദ്യമാണ് അതുകൂടി ഏതെങ്കിലും ബാങ്കിൽ കൊണ്ട് വെക്കേണ്ട ഗതികേട് വരുമോ? വരാതിരിക്കട്ടെ അല്ലാതിപ്പോ എന്താ പറയ്യാ ?! അവളുടെ അന്നത്തെ ദിവസം തുടങ്ങിയത് ഇങ്ങനെയായിരുന്നു. ഇന്നത്തെ മാത്രം വിശേഷമല്ല , ഏറെക്കുറെ എല്ലാ ദിവസവും ഇങ്ങനെയൊക്കെത്തന്നെയാണ് .. ഉള്ളിലിരുന്ന് പുകയുന്ന നെരിപ്പോട് ആർക്കുമുന്നിലും കാണിക്കാതെ ഒരു പുഞ്ചിരിയിൽ എല...
- Get link
- X
- Other Apps
ഒരിക്കൽ അയാളുടെ എഴുത്തുകളിലൂടെ കണ്ണോടിക്കുമ്പോൾ അവൾ പറഞ്ഞു , "ഇതൊക്കെ വായിക്കുമ്പോൾ കാലങ്ങൾക്കു മുന്നേ മരിച്ചുപോയ ഒരാളുടെ എഴുത്തു പോലെ ഉണ്ട്". മറുപടി അവ്യക്തമായിരുന്നു . അയാൾ പറഞ്ഞത് അവൾക്കു മനസിലായില്ല എന്നതാണ് വാസ്തവം. മുഖത്ത് നോക്കി സംസാരിക്കാൻ അവളൊരിക്കലും അയാളെ കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ, അയാൾ പലപ്പോഴായി അവളെ കണ്ടിരുന്നു; ആൾക്കൂട്ടത്തിൽ തനിയെ! പൂർവ്വജന്മത്തിലെങ്ങോ പരിചയത്തിലായിരുന്നവരെ പോലെ അവർ സംവദിച്ചു. എല്ലായ്‌പ്പോഴും അവൾ അയാൾ എഴുതിയതൊക്കെ വായിച്ചും അഭിപ്രായം പറഞ്ഞും പോയിരുന്നു. അവളുടെ എഴുത്തിനെ അയാളും ആസ്വദിച്ചു . എഴുത്തുകളിലൂടെ അവർ സംസാരിച്ചു, ചിന്തകൾ പങ്കുവെച്ചു. സ്വയം പടുത്തുയർത്തിയ മതിലുകൾക്കുള്ളിൽ അവർ നാളുകൾ തള്ളിനീക്കിക്കൊണ്ടിരുന്നു. അപ്രതീക്ഷിതമായി ഒരു പ്രഭാതത്തിൽ അവർ കണ്ടുമുട്ടി. ഓരോ തവണയും പരസ്പരം കാണുന്ന കാര്യം പറയുമ്പോൾ പലവിധ കാരണങ്ങളാൽ അതൊക്കെ നടക്കാതെ പോയി. തുടർച്ചയായി നേരിടുന്ന പരീക്ഷണങ്ങൾകൊണ്ട് അവളുടെ പ്രതീക്ഷകളൊക്കെ അസ്തമിച്ചിരുന്നു., അതുകൊണ്ട് തന്നെ കാണാം എന്നറിയിച്ചപ്പോൾ അവൾ പ്രാർത്ഥനയോടെ ഓർത്തു നാളുകളായിട്ടുള്ള ആഗ്രഹം...
- Get link
- X
- Other Apps
വൈകിയെത്തിയ മഴ നേരം പുലർന്നു വരുന്നതേയുള്ളു എങ്കിലും വെയിലിനു നല്ല ചൂടുണ്ട് . എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം എന്ന നിലയിൽ മാനത്ത് മഴമേഘങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട് . ഇന്നത്തെ ദിവസത്തിന് ഒരു പ്രതീക്ഷയുണ്ട് !കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടമായ എന്തോ ഒന്ന് ഇന്നേ ദിവസം കിട്ടുമെന്നൊരു തോന്നൽ. ഓരോ ദൈവങ്ങളെയും മാറിമാറി വിളിച്ചു പ്രാർത്ഥിച്ചു ; ഇന്നുകൂടി എന്നെ പരീക്ഷിക്കരുതേയെന്ന് . കിഴക്കു നിന്നുള്ള വെയിലിന്റെ ചൂടിൽ ആൽത്തറയിൽ ചാരിനിന്ന് വിയർത്തു.വർക്കിംഗ് ഡേ ആയതുകൊണ്ട് റോഡിൽ നല്ല തിരക്കുണ്ട്. മുതിർന്നവരേയും കുട്ടികളെയും വഹിച്ചുകൊണ്ട് വണ്ടികൾ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. ഓരോ സെക്കൻഡും ഓരോ യുഗങ്ങൾ പോലെ കടന്നു പോയി. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ഇന്നെങ്കിലും ഒരു അവസാനമുണ്ടാകണേയെന്നായി പ്രാർത്ഥ നയുടെ അടുത്ത ഘട്ടം. മെസ്സേജുകൾക്കൊന്നും മറുപടികളില്ലാതെ വന്നപ്പോൾ ഒന്നുകൂടി ടൈപ്പ് ചെയ്തു , Shall we meet or not ? നിമിഷങ്ങൾക്കുള്ളിൽ മറുപ ടി വന്നു. "വരുന്നുണ്ട് , വന്നുകൊണ്ടിരിക്കുന്നു, ദേ വന്നു.." താണു വന്ന പ്രതീക്ഷയുടെ നില പതിയെ ഉയരാൻ തുടങ്ങി...
- Get link
- X
- Other Apps
വൈകിയെത്തിയ മഴ മനസ്സിൽ നിറയുന്ന ഓർമ്മകൾ പലതും സമ്മാനിച്ചത് ഓരോ നാളുകളിലായി അറിയാതെ പറയാതെ കടന്നു വന്ന മഴക്കാലങ്ങളായിരുന്നു . പല രൂപത്തിൽ ഭാവത്തിൽ അത് മനസിന്റെ വടക്കു കിഴക്കു കോണുകളിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നു . മഴക്കു ഒരു പ്രത്യേകതയുണ്ട് ; ചിലപ്പോൾ അതിന്റെ വരവ് മുൻകൂട്ടി അറിയിക്കും മറ്റുചിലപ്പോൾ ഒരു സൂചനയും തരാതെ പെട്ടെന്ന് കയറി വരും . ചിലപ്പോൾ സന്തോഷം പങ്കുവയ്ക്കാൻ ചിലപ്പോൾ സങ്കടത്തിൽ ആശ്വാസമേകാൻ മറ്റു ചിലപ്പോൾ ഓര്മപെടുത്തലുകളായും മഴയെത്തും. ഈ ജീവിതത്തിൽ മറ്റാർക്കും നല്കിയിട്ടില്ലാത്ത ഒരു സ്ഥാനം മഴക്കു ഞാൻ നല്കിയിരിക്കുന്നു എന്നതിനു ഉത്തമോദാഹരണമാണ് ഏറെക്കുറെ ഈ ബ്ലോഗിന്റെ പേരുപോലും .. ചിന്തകൾക്ക് കാടുകയറുന്നത് പോലെ ., ഇപ്പോഴത്തെ അവസ്ഥയിൽ ഇത് പതിവാണ്. കാര്യത്തിലേക്കു കടക്കാം .. എനിക്ക് ചിലത് പറയാനുണ്ട് ..എവിടെ തുടങ്ങും എന്നു മാത്രമാണ് അറിയാത്തത് . ഒരിക്കൽ വൈകിയെത്തിയ ഒരു മഴയെപ്പറ്റി ! പറഞ്ഞറിയിക്കാനാവാത്ത എന്തെല്ലാമോ ഉള്ളിലൊതുക്കി എനിക്കു ചുറ്റും പെയ്യുന്ന മഴയെപ്പറ്റി .. തുടരും...💧
- Get link
- X
- Other Apps
മഴ .. ഇന്നത്തെ നിലയിൽ എപ്പോൾ, എവിടെ, എങ്ങനെ എത്തുമെന്ന് പറയാൻ കഴിയാത്ത തരത്തിൽ എത്തിച്ചേർന്നിരിക്കുന്നു. "മഴ എല്ലാവർക്കും പ്രണയം സമ്മാനിക്കുന്നില്ല" എന്നൊരു പോസ്റ്റ് കഴിഞ്ഞ ദുരിത പെയ്ത് നാളുകളിലൊന്നിൽ ഒരു സുഹൃത്തിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ കണ്ടു . ഒന്നോർത്താൽ അതും ശരിയാണ് ., മഴമേഘങ്ങൾ മാനത്തു നിറയുമ്പോൾ താഴെ ഭൂമിയിൽ നെഞ്ചിടിപ്പോടെ കഴിയുന്ന ഒരുപാട് ജീവിതങ്ങളുണ്ട് . സ്ഥലകാലബോധമില്ലാതെ പ്രകൃതിയിൽ സംഭവിക്കുന്ന പ്രശ്നങ്ങൾക്ക് ആരെയാണ് പഴിചാരാൻ കഴിയുക . സത്യം പറഞ്ഞാൽ കാലം തെറ്റിയുള്ള പ്രകൃതിപ്രതിഭാസങ്ങൾക്കു നാമോരോരുത്തരും ഉത്തരവാദികളാണു താനും. സഹിച്ചും പൊറുത്തും കഴിഞ്ഞിരുന്നവൾ ഇന്ന് ശക്തമായി പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു . അനന്തരഫലങ്ങൾ എന്ത് തന്നെ ആയാലും നേരിടുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗമിതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രകൃതി മാത്രമല്ല ഒരു പരിധി കഴിഞ്ഞാൽ ആരായാലും പ്രതികരിച്ചു തുടങ്ങും ; തങ്ങളാൽ ആവുന്നതുപോലെ .. ചില സന്ദർഭങ്ങളിൽ ന്യായവും അന്യായവും തിരിച്ചറിയാൻ പോലും കഴിഞ്ഞെന്നു വരില്ല. നിശബ്ദമായി നേരിടുക . എവിടെയും നിലനില്പ് തന്നെയാണ് വിഷയം. കാത്തിരിക്കാം ഇരുൾ മൂടുന്...
- Get link
- X
- Other Apps
ഏകാന്തതയോടുള്ള പ്രണയം .,ലോകമെമ്പാടുമുള്ള കലാകാരന്മാർക്ക് എന്നും പ്രചോദനമാകുന്ന ഒരു വിഷയം ! അക്ഷരങ്ങളിലൂടെ വരികൾക്കിടയിലൂടെ പുസ്തകത്താളുകൾക്കിടയിൽ ലോകത്തെ അറിയാൻ ശ്രമിച്ചിരുന്ന കാലത്തു ഞാനും അങ്ങനെ ഒരു പ്രണയത്തിൽപെട്ടു . ഏകാന്തതയെ നിശ്ശബ്ദതയെ പ്രണയിച്ചു തുടങ്ങി . ഞാൻ പതിയെ എന്റേതായൊരു ലോകം നിർമ്മിച്ച് തുടങ്ങുകയായിരുന്നു എന്ന് തന്നെ പറയാം നിശബ്ദമായ ആ ലോകത്തേക്ക് ശബ്ദമുണ്ടാക്കി കടന്നു വരുന്ന ഒരേ ഒരാൾ മഴയായിരുന്നു .,കാലത്തിനനുസരിച്ച് ഇടവപ്പാതിയെന്നോ കാലാവര്ഷമെന്നോ ഒക്കെ വിളിക്കാം .. പ്രണയത്തിന്റെ മറ്റൊരു മുഖം ! മഴ..സന്തോഷത്തിലും സങ്കടത്തിലും ചേർന്ന് നിന്ന് മനസിന് ആശ്വാസമാകുന്നവൾ ! മഴ എനിക്കെന്നും ലഹരിയായിരുന്നു ..എന്റെ കൊച്ചുകൊച്ചു സങ്കടങ്ങളിൽ ആശ്വാസവും സന്തോഷങ്ങളിൽ മനസ് നിറക്കുന്ന മധുരവുമായിരുന്നു . സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെയായി ദിവസങ്ങൾ കൊഴിഞ്ഞു പോകവേ അപ്രതീക്ഷിതമായി ഒരതിഥി കടന്നു വന്നു . 🌹
- Get link
- X
- Other Apps
വിശ്വാസം അത് നഷ്ടപ്പെടുന്ന നിമിഷം നമ്മൾ ഞാനും നീയുമാകുന്നു .. എത്ര മനോഹരമായ വരികൾ ഒരുപാട് നാളുകളായി മനസ്സിലിട്ട് നെയ്തെടുത്ത വാചകം ., ഒരിക്കലും സംഭവിക്കരുതെന്ന് ആത്മാർഥമായി ആഗ്രഹിച്ച കാര്യം സംഭവിച്ചപ്പോൾ സ്വയം തകർന്നടിയുകയാരുന്നു , നടുക്കടലിൽ ഒറ്റപ്പെട്ടുപോയ നിസ്സഹായയാരുന്നു ഞാൻ. വളരെക്കാലമായി സ്വന്തമെന്ന് കരുതിയതൊക്കെയും ഒന്നുമല്ലായിരുന്നു എന്ന് മനസിലാക്കിയ ആ നിമിഷങ്ങൾ .. ഇനി ഒരിക്കലും തിരിച്ചു വരരുതേയെന്ന് പ്രാർത്ഥിച്ചു പോകുന്നു . ഒന്നിന് പിറകെ ഒന്നായിട്ടുള്ള പരീക്ഷണങ്ങൾ .. എല്ലായ്‌പോഴും ദുഃഖങ്ങൾ മാത്രം ! അത്രയ്ക്ക് പാപിയാണോ ഞാൻ ?! ആയിരിക്കാം .. പ്രിയപ്പെട്ടവരെ ആത്മാർത്ഥമായി സ്നേഹിക്കുന്നതിനും വിശ്വസിക്കുന്നതിനും കിട്ടുന്ന ശിക്ഷ ! എത്ര കിട്ടിയാലും പഠിക്കാത്തത് എന്റെയും തെറ്റാണ് ..എന്റെ മാത്രം തെറ്റ് !!!
- Get link
- X
- Other Apps
അകലുംതോറും ബന്ധം കൂടുതൽ ദൃഢമാകുമെന്ന് എവിടെയോ വായിച്ചു കേട്ടു ഇപ്പോൾ അവനും പറഞ്ഞു .. എവിടെ പോയാലും മനസ്സ് നിന്റൊപ്പമാണെന്നും പറഞ്ഞു .,എല്ലാം ശരിയാണ് പക്ഷേ ഒറ്റപ്പെടലിന്റെ വേദന സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ഇന്ന് ഞാനറിയുന്നു . എന്നും കാണണ്ട വിളിക്കണ്ട പക്ഷെ ഒരു വിളിക്കപ്പുറം നീ ഉണ്ടെന്നുള്ള ആശ്വാസം ഉണ്ടായിരുന്നു ഇതുവരെ ..ദൈവം മനഃപൂർവം നൽകുന്ന ഒരു പരീക്ഷണമാണിതെന്ന് വിശ്വസിക്കാനാണ് എനിക്കിപ്പോ ഇഷ്ടം .. എന്നാലും പറ്റുന്നില്ലല്ലോ എനിക്ക് ,നിന്റെ സാന്നിദ്ധ്യം അറിയിക്കുന്ന യാതൊരു സൂചനകളുമില്ലാത്ത ഈ അവസ്ഥ കടന്നു കൂടാൻ എനിക്ക് കഴിയുന്നില്ല .