വൈകിയെത്തിയ മഴ  

നേരം പുലർന്നു വരുന്നതേയുള്ളു എങ്കിലും വെയിലിനു നല്ല ചൂടുണ്ട് . എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം എന്ന നിലയിൽ മാനത്ത്   മഴമേഘങ്ങൾ  നിലയുറപ്പിച്ചിട്ടുണ്ട് . 

ഇന്നത്തെ ദിവസത്തിന് ഒരു പ്രതീക്ഷയുണ്ട് !കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടമായ എന്തോ ഒന്ന് ഇന്നേ ദിവസം കിട്ടുമെന്നൊരു തോന്നൽ. ഓരോ ദൈവങ്ങളെയും മാറിമാറി വിളിച്ചു പ്രാർത്ഥിച്ചു ; ഇന്നുകൂടി എന്നെ പരീക്ഷിക്കരുതേയെന്ന് . 

കിഴക്കു നിന്നുള്ള വെയിലിന്റെ ചൂടിൽ ആൽത്തറയിൽ ചാരിനിന്ന് വിയർത്തു.വർക്കിംഗ് ഡേ ആയതുകൊണ്ട് റോഡിൽ നല്ല തിരക്കുണ്ട്. മുതിർന്നവരേയും കുട്ടികളെയും വഹിച്ചുകൊണ്ട് വണ്ടികൾ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. ഓരോ സെക്കൻഡും ഓരോ യുഗങ്ങൾ പോലെ കടന്നു പോയി. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ഇന്നെങ്കിലും ഒരു അവസാനമുണ്ടാകണേയെന്നായി പ്രാർത്ഥനയുടെ അടുത്ത ഘട്ടം. 

മെസ്സേജുകൾക്കൊന്നും മറുപടികളില്ലാതെ വന്നപ്പോൾ ഒന്നുകൂടി ടൈപ്പ് ചെയ്തു , Shall we  meet or not ? നിമിഷങ്ങൾക്കുള്ളിൽ മറുപടി വന്നു. "വരുന്നുണ്ട് , വന്നുകൊണ്ടിരിക്കുന്നു, ദേ വന്നു.." താണു വന്ന പ്രതീക്ഷയുടെ നില പതിയെ ഉയരാൻ തുടങ്ങി. ആളുകളേയും കുത്തിനിറച്ചുകൊണ്ട് ഏതാനും ബസുകൾകൂടി കടന്നു പോയി. ഏത് രൂപത്തിൽ ഏത് ഭാവത്തിൽ എവിടെയായിരിക്കും പ്രത്യക്ഷപ്പെടുക എന്നായിരുന്നു അടുത്ത ചിന്ത. 

പിന്നെയും കുറച്ചു നിമിഷങ്ങൾ കടന്നുപോയി. കാത്തിരുപ്പുകൾക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് കയ്യിലിരുന്ന ഫോൺ അറിയിച്ചു , 

"ഞാൻ എത്തി.."





 തുടരും 💧

Comments

Popular posts from this blog