മഴ ..
ഇന്നത്തെ നിലയിൽ എപ്പോൾ, എവിടെ, എങ്ങനെ എത്തുമെന്ന് പറയാൻ കഴിയാത്ത തരത്തിൽ എത്തിച്ചേർന്നിരിക്കുന്നു. 
"മഴ എല്ലാവർക്കും പ്രണയം സമ്മാനിക്കുന്നില്ല" എന്നൊരു പോസ്റ്റ് കഴിഞ്ഞ   ദുരിത പെയ്ത് നാളുകളിലൊന്നിൽ ഒരു സുഹൃത്തിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ കണ്ടു . ഒന്നോർത്താൽ അതും ശരിയാണ് ., മഴമേഘങ്ങൾ മാനത്തു നിറയുമ്പോൾ താഴെ ഭൂമിയിൽ നെഞ്ചിടിപ്പോടെ കഴിയുന്ന ഒരുപാട് ജീവിതങ്ങളുണ്ട് . സ്ഥലകാലബോധമില്ലാതെ പ്രകൃതിയിൽ സംഭവിക്കുന്ന പ്രശ്നങ്ങൾക്ക് ആരെയാണ് പഴിചാരാൻ കഴിയുക .
സത്യം പറഞ്ഞാൽ കാലം തെറ്റിയുള്ള പ്രകൃതിപ്രതിഭാസങ്ങൾക്കു നാമോരോരുത്തരും ഉത്തരവാദികളാണു താനും.
സഹിച്ചും പൊറുത്തും കഴിഞ്ഞിരുന്നവൾ ഇന്ന് ശക്തമായി പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു .
അനന്തരഫലങ്ങൾ എന്ത് തന്നെ ആയാലും നേരിടുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗമിതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പ്രകൃതി മാത്രമല്ല ഒരു പരിധി കഴിഞ്ഞാൽ ആരായാലും പ്രതികരിച്ചു തുടങ്ങും ; തങ്ങളാൽ ആവുന്നതുപോലെ .. ചില സന്ദർഭങ്ങളിൽ ന്യായവും അന്യായവും തിരിച്ചറിയാൻ പോലും കഴിഞ്ഞെന്നു വരില്ല. നിശബ്ദമായി നേരിടുക . എവിടെയും നിലനില്പ് തന്നെയാണ് വിഷയം. കാത്തിരിക്കാം ഇരുൾ മൂടുന്ന മഴമേഘങ്ങൾ മാറി പ്രകാശപൂർണ്ണമായ വരുംനാളുകൾക്കായി ..

Comments

Popular posts from this blog