Posts

Showing posts from January, 2022
 വിശ്വാസം അത് നഷ്ടപ്പെടുന്ന നിമിഷം നമ്മൾ ഞാനും നീയുമാകുന്നു .. എത്ര മനോഹരമായ വരികൾ ഒരുപാട് നാളുകളായി മനസ്സിലിട്ട് നെയ്തെടുത്ത വാചകം ., ഒരിക്കലും സംഭവിക്കരുതെന്ന് ആത്മാർഥമായി ആഗ്രഹിച്ച കാര്യം സംഭവിച്ചപ്പോൾ സ്വയം തകർന്നടിയുകയാരുന്നു , നടുക്കടലിൽ ഒറ്റപ്പെട്ടുപോയ നിസ്സഹായയാരുന്നു ഞാൻ. വളരെക്കാലമായി സ്വന്തമെന്ന് കരുതിയതൊക്കെയും ഒന്നുമല്ലായിരുന്നു എന്ന് മനസിലാക്കിയ ആ നിമിഷങ്ങൾ .. ഇനി ഒരിക്കലും തിരിച്ചു വരരുതേയെന്ന് പ്രാർത്ഥിച്ചു പോകുന്നു .  ഒന്നിന് പിറകെ ഒന്നായിട്ടുള്ള പരീക്ഷണങ്ങൾ ..   എല്ലായ്‌പോഴും ദുഃഖങ്ങൾ മാത്രം ! അത്രയ്ക്ക് പാപിയാണോ ഞാൻ ?! ആയിരിക്കാം .. പ്രിയപ്പെട്ടവരെ ആത്മാർത്ഥമായി സ്നേഹിക്കുന്നതിനും വിശ്വസിക്കുന്നതിനും കിട്ടുന്ന ശിക്ഷ ! എത്ര കിട്ടിയാലും പഠിക്കാത്തത് എന്റെയും തെറ്റാണ് ..എന്റെ മാത്രം തെറ്റ് !!!
അകലുംതോറും ബന്ധം കൂടുതൽ ദൃഢമാകുമെന്ന് എവിടെയോ വായിച്ചു കേട്ടു ഇപ്പോൾ അവനും പറഞ്ഞു .. എവിടെ പോയാലും മനസ്സ് നിന്റൊപ്പമാണെന്നും പറഞ്ഞു .,എല്ലാം ശരിയാണ് പക്ഷേ ഒറ്റപ്പെടലിന്റെ വേദന സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ഇന്ന് ഞാനറിയുന്നു . എന്നും കാണണ്ട വിളിക്കണ്ട പക്ഷെ ഒരു വിളിക്കപ്പുറം നീ ഉണ്ടെന്നുള്ള ആശ്വാസം ഉണ്ടായിരുന്നു ഇതുവരെ ..ദൈവം മനഃപൂർവം നൽകുന്ന ഒരു പരീക്ഷണമാണിതെന്ന് വിശ്വസിക്കാനാണ് എനിക്കിപ്പോ ഇഷ്ടം .. എന്നാലും പറ്റുന്നില്ലല്ലോ എനിക്ക് ,നിന്റെ സാന്നിദ്ധ്യം അറിയിക്കുന്ന യാതൊരു സൂചനകളുമില്ലാത്ത ഈ അവസ്ഥ കടന്നു കൂടാൻ എനിക്ക് കഴിയുന്നില്ല .