വിശ്വാസം അത് നഷ്ടപ്പെടുന്ന നിമിഷം നമ്മൾ ഞാനും നീയുമാകുന്നു ..
എത്ര മനോഹരമായ വരികൾ ഒരുപാട് നാളുകളായി മനസ്സിലിട്ട് നെയ്തെടുത്ത വാചകം ., ഒരിക്കലും സംഭവിക്കരുതെന്ന് ആത്മാർഥമായി ആഗ്രഹിച്ച കാര്യം സംഭവിച്ചപ്പോൾ സ്വയം തകർന്നടിയുകയാരുന്നു , നടുക്കടലിൽ ഒറ്റപ്പെട്ടുപോയ നിസ്സഹായയാരുന്നു ഞാൻ.
വളരെക്കാലമായി സ്വന്തമെന്ന് കരുതിയതൊക്കെയും ഒന്നുമല്ലായിരുന്നു എന്ന് മനസിലാക്കിയ ആ നിമിഷങ്ങൾ .. ഇനി ഒരിക്കലും തിരിച്ചു വരരുതേയെന്ന് പ്രാർത്ഥിച്ചു പോകുന്നു .
ഒന്നിന് പിറകെ ഒന്നായിട്ടുള്ള പരീക്ഷണങ്ങൾ ..
എല്ലായ്‌പോഴും ദുഃഖങ്ങൾ മാത്രം !
അത്രയ്ക്ക് പാപിയാണോ ഞാൻ ?! ആയിരിക്കാം ..
പ്രിയപ്പെട്ടവരെ ആത്മാർത്ഥമായി സ്നേഹിക്കുന്നതിനും വിശ്വസിക്കുന്നതിനും കിട്ടുന്ന ശിക്ഷ !
എത്ര കിട്ടിയാലും പഠിക്കാത്തത് എന്റെയും തെറ്റാണ് ..എന്റെ മാത്രം തെറ്റ് !!!
Comments
Post a Comment