ഒരിക്കൽ അയാളുടെ എഴുത്തുകളിലൂടെ കണ്ണോടിക്കുമ്പോൾ അവൾ പറഞ്ഞു , "ഇതൊക്കെ വായിക്കുമ്പോൾ കാലങ്ങൾക്കു മുന്നേ മരിച്ചുപോയ ഒരാളുടെ എഴുത്തു പോലെ ഉണ്ട്". മറുപടി അവ്യക്തമായിരുന്നു . അയാൾ പറഞ്ഞത് അവൾക്കു മനസിലായില്ല എന്നതാണ് വാസ്തവം. മുഖത്ത് നോക്കി സംസാരിക്കാൻ അവളൊരിക്കലും അയാളെ കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ, അയാൾ പലപ്പോഴായി അവളെ കണ്ടിരുന്നു; ആൾക്കൂട്ടത്തിൽ തനിയെ! പൂർവ്വജന്മത്തിലെങ്ങോ പരിചയത്തിലായിരുന്നവരെ പോലെ അവർ സംവദിച്ചു. എല്ലായ്‌പ്പോഴും അവൾ അയാൾ എഴുതിയതൊക്കെ വായിച്ചും അഭിപ്രായം പറഞ്ഞും പോയിരുന്നു. അവളുടെ എഴുത്തിനെ അയാളും ആസ്വദിച്ചു . എഴുത്തുകളിലൂടെ അവർ സംസാരിച്ചു, ചിന്തകൾ പങ്കുവെച്ചു. സ്വയം പടുത്തുയർത്തിയ മതിലുകൾക്കുള്ളിൽ അവർ നാളുകൾ തള്ളിനീക്കിക്കൊണ്ടിരുന്നു. അപ്രതീക്ഷിതമായി ഒരു പ്രഭാതത്തിൽ അവർ കണ്ടുമുട്ടി. ഓരോ തവണയും പരസ്പരം കാണുന്ന കാര്യം പറയുമ്പോൾ പലവിധ കാരണങ്ങളാൽ അതൊക്കെ നടക്കാതെ പോയി. തുടർച്ചയായി നേരിടുന്ന പരീക്ഷണങ്ങൾകൊണ്ട് അവളുടെ പ്രതീക്ഷകളൊക്കെ അസ്തമിച്ചിരുന്നു., അതുകൊണ്ട് തന്നെ കാണാം എന്നറിയിച്ചപ്പോൾ അവൾ പ്രാർത്ഥനയോടെ ഓർത്തു നാളുകളായിട്ടുള്ള ആഗ്രഹം...
Posts
Showing posts from September, 2022
- Get link
- X
- Other Apps
വൈകിയെത്തിയ മഴ നേരം പുലർന്നു വരുന്നതേയുള്ളു എങ്കിലും വെയിലിനു നല്ല ചൂടുണ്ട് . എപ്പോൾ വേണമെങ്കിലും പ്രതീക്ഷിക്കാം എന്ന നിലയിൽ മാനത്ത് മഴമേഘങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട് . ഇന്നത്തെ ദിവസത്തിന് ഒരു പ്രതീക്ഷയുണ്ട് !കപ്പിനും ചുണ്ടിനുമിടയിൽ നഷ്‌ടമായ എന്തോ ഒന്ന് ഇന്നേ ദിവസം കിട്ടുമെന്നൊരു തോന്നൽ. ഓരോ ദൈവങ്ങളെയും മാറിമാറി വിളിച്ചു പ്രാർത്ഥിച്ചു ; ഇന്നുകൂടി എന്നെ പരീക്ഷിക്കരുതേയെന്ന് . കിഴക്കു നിന്നുള്ള വെയിലിന്റെ ചൂടിൽ ആൽത്തറയിൽ ചാരിനിന്ന് വിയർത്തു.വർക്കിംഗ് ഡേ ആയതുകൊണ്ട് റോഡിൽ നല്ല തിരക്കുണ്ട്. മുതിർന്നവരേയും കുട്ടികളെയും വഹിച്ചുകൊണ്ട് വണ്ടികൾ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. ഓരോ സെക്കൻഡും ഓരോ യുഗങ്ങൾ പോലെ കടന്നു പോയി. ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ഇന്നെങ്കിലും ഒരു അവസാനമുണ്ടാകണേയെന്നായി പ്രാർത്ഥ നയുടെ അടുത്ത ഘട്ടം. മെസ്സേജുകൾക്കൊന്നും മറുപടികളില്ലാതെ വന്നപ്പോൾ ഒന്നുകൂടി ടൈപ്പ് ചെയ്തു , Shall we meet or not ? നിമിഷങ്ങൾക്കുള്ളിൽ മറുപ ടി വന്നു. "വരുന്നുണ്ട് , വന്നുകൊണ്ടിരിക്കുന്നു, ദേ വന്നു.." താണു വന്ന പ്രതീക്ഷയുടെ നില പതിയെ ഉയരാൻ തുടങ്ങി...
- Get link
- X
- Other Apps
വൈകിയെത്തിയ മഴ മനസ്സിൽ നിറയുന്ന ഓർമ്മകൾ പലതും സമ്മാനിച്ചത് ഓരോ നാളുകളിലായി അറിയാതെ പറയാതെ കടന്നു വന്ന മഴക്കാലങ്ങളായിരുന്നു . പല രൂപത്തിൽ ഭാവത്തിൽ അത് മനസിന്റെ വടക്കു കിഴക്കു കോണുകളിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നു . മഴക്കു ഒരു പ്രത്യേകതയുണ്ട് ; ചിലപ്പോൾ അതിന്റെ വരവ് മുൻകൂട്ടി അറിയിക്കും മറ്റുചിലപ്പോൾ ഒരു സൂചനയും തരാതെ പെട്ടെന്ന് കയറി വരും . ചിലപ്പോൾ സന്തോഷം പങ്കുവയ്ക്കാൻ ചിലപ്പോൾ സങ്കടത്തിൽ ആശ്വാസമേകാൻ മറ്റു ചിലപ്പോൾ ഓര്മപെടുത്തലുകളായും മഴയെത്തും. ഈ ജീവിതത്തിൽ മറ്റാർക്കും നല്കിയിട്ടില്ലാത്ത ഒരു സ്ഥാനം മഴക്കു ഞാൻ നല്കിയിരിക്കുന്നു എന്നതിനു ഉത്തമോദാഹരണമാണ് ഏറെക്കുറെ ഈ ബ്ലോഗിന്റെ പേരുപോലും .. ചിന്തകൾക്ക് കാടുകയറുന്നത് പോലെ ., ഇപ്പോഴത്തെ അവസ്ഥയിൽ ഇത് പതിവാണ്. കാര്യത്തിലേക്കു കടക്കാം .. എനിക്ക് ചിലത് പറയാനുണ്ട് ..എവിടെ തുടങ്ങും എന്നു മാത്രമാണ് അറിയാത്തത് . ഒരിക്കൽ വൈകിയെത്തിയ ഒരു മഴയെപ്പറ്റി ! പറഞ്ഞറിയിക്കാനാവാത്ത എന്തെല്ലാമോ ഉള്ളിലൊതുക്കി എനിക്കു ചുറ്റും പെയ്യുന്ന മഴയെപ്പറ്റി .. തുടരും...💧
- Get link
- X
- Other Apps
മഴ .. ഇന്നത്തെ നിലയിൽ എപ്പോൾ, എവിടെ, എങ്ങനെ എത്തുമെന്ന് പറയാൻ കഴിയാത്ത തരത്തിൽ എത്തിച്ചേർന്നിരിക്കുന്നു. "മഴ എല്ലാവർക്കും പ്രണയം സമ്മാനിക്കുന്നില്ല" എന്നൊരു പോസ്റ്റ് കഴിഞ്ഞ ദുരിത പെയ്ത് നാളുകളിലൊന്നിൽ ഒരു സുഹൃത്തിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ കണ്ടു . ഒന്നോർത്താൽ അതും ശരിയാണ് ., മഴമേഘങ്ങൾ മാനത്തു നിറയുമ്പോൾ താഴെ ഭൂമിയിൽ നെഞ്ചിടിപ്പോടെ കഴിയുന്ന ഒരുപാട് ജീവിതങ്ങളുണ്ട് . സ്ഥലകാലബോധമില്ലാതെ പ്രകൃതിയിൽ സംഭവിക്കുന്ന പ്രശ്നങ്ങൾക്ക് ആരെയാണ് പഴിചാരാൻ കഴിയുക . സത്യം പറഞ്ഞാൽ കാലം തെറ്റിയുള്ള പ്രകൃതിപ്രതിഭാസങ്ങൾക്കു നാമോരോരുത്തരും ഉത്തരവാദികളാണു താനും. സഹിച്ചും പൊറുത്തും കഴിഞ്ഞിരുന്നവൾ ഇന്ന് ശക്തമായി പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നു . അനന്തരഫലങ്ങൾ എന്ത് തന്നെ ആയാലും നേരിടുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗമിതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രകൃതി മാത്രമല്ല ഒരു പരിധി കഴിഞ്ഞാൽ ആരായാലും പ്രതികരിച്ചു തുടങ്ങും ; തങ്ങളാൽ ആവുന്നതുപോലെ .. ചില സന്ദർഭങ്ങളിൽ ന്യായവും അന്യായവും തിരിച്ചറിയാൻ പോലും കഴിഞ്ഞെന്നു വരില്ല. നിശബ്ദമായി നേരിടുക . എവിടെയും നിലനില്പ് തന്നെയാണ് വിഷയം. കാത്തിരിക്കാം ഇരുൾ മൂടുന്...