ഒരിക്കൽ അയാളുടെ എഴുത്തുകളിലൂടെ കണ്ണോടിക്കുമ്പോൾ അവൾ പറഞ്ഞു , "ഇതൊക്കെ വായിക്കുമ്പോൾ കാലങ്ങൾക്കു മുന്നേ മരിച്ചുപോയ ഒരാളുടെ എഴുത്തു പോലെ ഉണ്ട്". മറുപടി അവ്യക്തമായിരുന്നു .  അയാൾ പറഞ്ഞത് അവൾക്കു മനസിലായില്ല എന്നതാണ് വാസ്തവം. മുഖത്ത് നോക്കി സംസാരിക്കാൻ  അവളൊരിക്കലും അയാളെ കണ്ടിട്ടുണ്ടായിരുന്നില്ല. പക്ഷേ, അയാൾ പലപ്പോഴായി അവളെ കണ്ടിരുന്നു; ആൾക്കൂട്ടത്തിൽ തനിയെ! പൂർവ്വജന്മത്തിലെങ്ങോ പരിചയത്തിലായിരുന്നവരെ പോലെ അവർ സംവദിച്ചു. എല്ലായ്‌പ്പോഴും  അവൾ അയാൾ എഴുതിയതൊക്കെ വായിച്ചും അഭിപ്രായം പറഞ്ഞും പോയിരുന്നു. അവളുടെ എഴുത്തിനെ അയാളും ആസ്വദിച്ചു .

എഴുത്തുകളിലൂടെ അവർ സംസാരിച്ചു, ചിന്തകൾ പങ്കുവെച്ചു. സ്വയം പടുത്തുയർത്തിയ മതിലുകൾക്കുള്ളിൽ അവർ നാളുകൾ തള്ളിനീക്കിക്കൊണ്ടിരുന്നു.

അപ്രതീക്ഷിതമായി ഒരു പ്രഭാതത്തിൽ അവർ കണ്ടുമുട്ടി. ഓരോ തവണയും പരസ്പരം കാണുന്ന കാര്യം പറയുമ്പോൾ പലവിധ കാരണങ്ങളാൽ അതൊക്കെ നടക്കാതെ പോയി. തുടർച്ചയായി നേരിടുന്ന പരീക്ഷണങ്ങൾകൊണ്ട് അവളുടെ പ്രതീക്ഷകളൊക്കെ അസ്തമിച്ചിരുന്നു., അതുകൊണ്ട് തന്നെ കാണാം എന്നറിയിച്ചപ്പോൾ അവൾ പ്രാർത്ഥനയോടെ ഓർത്തു നാളുകളായിട്ടുള്ള ആഗ്രഹം ഇന്നെങ്കിലും സാധിച്ചുതരണേയെന്ന്. 

ഇരുട്ടിൻറെ മറവിൽ ദുഃഖങ്ങളൊളിപ്പിച്ച , ചിരിക്കു പിന്നിൽ പറയാത്ത അറിയാത്ത ഒരായിരം കഥകൾ ഒതുക്കിവെച്ച കഥാകാരൻ മുഖംമൂടികളൊന്നുമില്ലാതെ അവൾക്കു മുന്നിലെത്തി വേദനയിലും നിറയുന്ന ചിരിയോടെ..

കാലങ്ങൾക്കു മുന്നേ നഷ്ട്മായ എന്തോ ഒന്ന് നാളുകൾക്കു ശേഷം തിരിച്ചു കിട്ടിയ ബാലികയുടെ നിർവൃതിയിലാരുന്നു അവളപ്പോൾ.. അതുവരെ കാണാമറയത്തായിരുന്ന  ആൾ കണ്മുന്നിൽ കൈയ്യെത്തുംദൂരത്ത് എത്തിയപ്പോൾ എന്തു പറയണമെന്നറിയാതെ  നിന്നു. കാണുന്നതൊന്നും സ്വപ്നമാവല്ലേ എന്ന പ്രാർത്ഥനയായിരുന്നു മനസ്സിൽ. 

തിരികെ മടങ്ങുമ്പോൾ മുൻപെങ്ങും അനുഭവിച്ചിട്ടില്ലാത്ത ഒരുതരം നിർവൃതി ഉടലാകെ നിറയുന്നതവളറിഞ്ഞു. 

അന്നത്തെ ദിവസം അവൾ ഹൃദയത്തിന്റെ വടക്കുകിഴക്കേ കോണിൽ കുറിച്ചിട്ടു., 

"God  I never had an experience like this. Never ever met a person like him, I think he is my own, my blood..help me to be a part of his life".



Comments

Popular posts from this blog