വൈകിയെത്തിയ മഴ
മനസ്സിൽ നിറയുന്ന ഓർമ്മകൾ പലതും സമ്മാനിച്ചത് ഓരോ നാളുകളിലായി അറിയാതെ പറയാതെ കടന്നു വന്ന മഴക്കാലങ്ങളായിരുന്നു .
പല രൂപത്തിൽ ഭാവത്തിൽ അത് മനസിന്റെ വടക്കു കിഴക്കു കോണുകളിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നു .
മഴക്കു ഒരു പ്രത്യേകതയുണ്ട് ; ചിലപ്പോൾ അതിന്റെ വരവ് മുൻകൂട്ടി അറിയിക്കും മറ്റുചിലപ്പോൾ ഒരു സൂചനയും തരാതെ പെട്ടെന്ന് കയറി വരും .
ചിലപ്പോൾ സന്തോഷം പങ്കുവയ്ക്കാൻ ചിലപ്പോൾ സങ്കടത്തിൽ ആശ്വാസമേകാൻ മറ്റു ചിലപ്പോൾ ഓര്മപെടുത്തലുകളായും മഴയെത്തും.
ഈ ജീവിതത്തിൽ മറ്റാർക്കും നല്കിയിട്ടില്ലാത്ത ഒരു സ്ഥാനം മഴക്കു ഞാൻ നല്കിയിരിക്കുന്നു എന്നതിനു ഉത്തമോദാഹരണമാണ് ഏറെക്കുറെ ഈ ബ്ലോഗിന്റെ പേരുപോലും ..
ചിന്തകൾക്ക് കാടുകയറുന്നത് പോലെ ., ഇപ്പോഴത്തെ അവസ്ഥയിൽ ഇത് പതിവാണ്. കാര്യത്തിലേക്കു കടക്കാം .. എനിക്ക് ചിലത് പറയാനുണ്ട് ..എവിടെ തുടങ്ങും എന്നു മാത്രമാണ് അറിയാത്തത് .
ഒരിക്കൽ വൈകിയെത്തിയ ഒരു മഴയെപ്പറ്റി !
പറഞ്ഞറിയിക്കാനാവാത്ത എന്തെല്ലാമോ ഉള്ളിലൊതുക്കി എനിക്കു ചുറ്റും പെയ്യുന്ന മഴയെപ്പറ്റി ..
തുടരും...💧
Comments
Post a Comment