അകലുംതോറും ബന്ധം കൂടുതൽ ദൃഢമാകുമെന്ന് എവിടെയോ വായിച്ചു കേട്ടു ഇപ്പോൾ അവനും പറഞ്ഞു ..
എവിടെ പോയാലും മനസ്സ് നിന്റൊപ്പമാണെന്നും പറഞ്ഞു .,എല്ലാം ശരിയാണ് പക്ഷേ ഒറ്റപ്പെടലിന്റെ വേദന സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ഇന്ന് ഞാനറിയുന്നു . എന്നും കാണണ്ട വിളിക്കണ്ട പക്ഷെ ഒരു വിളിക്കപ്പുറം നീ ഉണ്ടെന്നുള്ള ആശ്വാസം ഉണ്ടായിരുന്നു ഇതുവരെ ..ദൈവം മനഃപൂർവം നൽകുന്ന ഒരു പരീക്ഷണമാണിതെന്ന് വിശ്വസിക്കാനാണ് എനിക്കിപ്പോ ഇഷ്ടം .. എന്നാലും പറ്റുന്നില്ലല്ലോ എനിക്ക് ,നിന്റെ സാന്നിദ്ധ്യം അറിയിക്കുന്ന യാതൊരു സൂചനകളുമില്ലാത്ത ഈ അവസ്ഥ കടന്നു കൂടാൻ എനിക്ക് കഴിയുന്നില്ല .
Comments
Post a Comment