ആൾക്കൂട്ടത്തിൽ തനിയെ
മനസ്സ് അസ്വസ്ഥമാണ് വല്ലാതെ.. കൈപ്പിടിയിലൊതുങ്ങാതെ വഴുതി മാറിക്കൊണ്ടിരിക്കുന്നു.
ഒരിക്കൽക്കൂടി ആൾക്കൂട്ടത്തിൽ തനിച്ചാവുകയാണ് ഞാൻ..!!!
മനഃപൂർവം ഒറ്റപ്പെടാൻ ശ്രമിക്കുകയാണ് എന്നു പറയുന്നതാവും കൂടുതൽ ശരി.,
എനിക്ക് എന്നെ തന്നെ മനസിലാക്കാൻ കഴിയാത്ത പക്ഷം അതാണ് നേരായ വഴിയെന്നു തോന്നിപോകുന്നു. ഒരു തരത്തിൽ ഇതൊരു ഒളിച്ചോട്ടമായിരിക്കാം പ്രശ്നങ്ങളെ നേരിടാതെയുള്ളൊരു രക്ഷപെടൽ!
വ്യാഖ്യാനങ്ങൾ എന്തു തന്നെയാകട്ടെ., കുറച്ചു സമയത്തേക്കെങ്കിലും ഇതാവശ്യമാണെന്ന് തോന്നിയിരുന്നു. അതിനുവേണ്ടി കാട്ടിക്കൂട്ടിയ പരാക്രമമാകും ഇതെല്ലാം..
ചോദ്യങ്ങൾക്കെല്ലാം മൗനത്താൽ ഉത്തരം നല്കി ഒഴിഞ്ഞു മാറാൻ ഒരു ശ്രമം..
ജയം അകലെയാണെന്നറിഞ്ഞിട്ടുകൂടി..
Comments
Post a Comment