ഇനി ഞാൻ ഉറങ്ങട്ടെ.. വാക്കുകൾകൊണ്ടുള്ള കുഴിമാടം.. കോച്ചിവലിക്കുന്ന തണുപ്പത്തുള്ള ആ കിടപ്പ് അത്ര സുഖകരമായിരുന്നില്ല. വാക്കുകളിൽ ചിലത് മുറിവുകളൊപ്പുമ്പോൾ മറ്റു ചിലത് മാംസം കൊത്തിവലിക്കുന്നു .,രക്തം വാർന്നൊലിച്ചുകൊണ്ടിരുന്നു. അവസാന തുള്ളി രക്തവും കണ്ടേ അടങ്ങൂ എന്ന തരത്തിൽ ആരോ ചെയ്യുന്നത് പോലെ ഉണ്ടായിരുന്നു വാക്കുകൾകൊണ്ടുള്ള ഓരോ പ്രയോഗങ്ങളും. കൈകാലുകളിലൂടെ തണുപ്പ് അരിച്ചു കയറിത്തുടങ്ങിയിരിക്കുന്നു.,ദേഹമാസകലം കൊളുത്തിവലിക്കുന്ന വേദന.,ഒരിക്കൽ ഇഷ്ടാനുസരണം സഞ്ചരിച്ചിരുന്ന കൈകാലുകൾ ചലനമറ്റ് തളർന്നു കിടന്നു. ചലിപ്പിക്കാൻ ശ്രമിച്ചെങ്കിലും ശ്രമങ്ങളൊക്കെ വിഫലമായി. ആ കിടപ്പ് അങ്ങനെ തന്നെ തുടർന്നു.,തണുപ്പ് സഹിക്കാവുന്നതിലുമപ്പുറമായിരിക്കുന്നു. അവിടെ നിന്ന് എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്നുണ്ട്.,കഴിയുന്നില്ല. നെഞ്ചിനുമേലെ എന്തോ ഭാരം കയറ്റിവെച്ചതുപോലെ. ചുറ്റിനും നിന്ന് ആരൊക്കെയോ സംസാരിക്കുന്നുണ്ട് , ഒന്നും വ്യക്തമല്ല..തൊണ്ട വരളുന്നു , വെള്ളം വേണം..എങ്ങനെ പറയും ആരോടു പറയും നാവു പൊങ്ങുന്നില്ല.. ഈശ്വരാ..എന്തൊരവസ്ഥയാണിത് ? എന്തിനാണ് ഒന്നിനു പിറകെ ഒന്നായി എന്നെയിങ്ങനെ പരീക്ഷിക്കുന്നത് ?...
Popular posts from this blog
പ്രണയതാഴ്വരയിലെ ദേവദാരു "എടോ.. ഒരു കാര്യം ചോദിക്കട്ടേ?" "ചോദിക്ക് " "നാളെയെന്താണ് സംഭവിക്കുന്നതെന്നറിയില്ല എന്നാലും എന്നെങ്കിലുമൊരിക്കൽ നീയാണ് എന്റെ പ്രണയം, ഞാനാണ് നിന്റെ പ്രണയമെന്ന് ലേശം ഭയമില്ലാതെ വരും വരാഴ്കകളെപ്പറ്റിയൊന്നും ആലോചിക്കാതെ ഈ ലോകത്തോട് വിളിച്ചുപറയാൻ കഴിയുമോ നമുക്ക്?" അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി, അവൻ നിശബ്ദനായിരുന്നു. അവൾ തുടർന്നു. "ഇല്ല, അല്ലേ? കഴിയില്ലടോ എത്ര ശ്രമിച്ചാലും നമുക്കതിനു കഴിയില്ല. പ്രാണനെപ്പോലെ ചേർത്തുനിർത്തിയിട്ട് വിട്ടുകൊടുക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടിയല്ലേ, അവരുടെ സന്തോഷത്തിനുവേണ്ടിയല്ലേ? നമുക്കിടയിലെ പ്രണയം, അതിനെപ്പറ്റി അറിയുന്നവരേക്കാൾ അറിയാത്തവരാണ് അധികവും. അത് പുറത്തറിയിക്കാതെ നമ്മളിലേക്കുതന്നെ ഒതുക്കിവെയ്ക്കുന്നതും ഒരുപക്ഷെ നമ്മുടെ പ്രിയപ്പെട്ടവരെ ഓർത്തിട്ടുതന്നെയല്ലേ?" പറഞ്ഞു നിർത്തിയപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവന്റെ മുഖത്തേക്ക് നോക്കാനാവാതെ അവൾ മുഖം കുനിച്ചു. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവിടെ തളംക്കെട്ടിനിന്ന മൗനത്തെ ഭേദിക്കാനാണ് അവളൊന്ന് മുഖമുയർത്...
ഓർമ്മമേഘങ്ങൾ പെയ്തൊഴിയുമ്പോൾ "ചേർത്തുപിടിക്കാനോ കേൾക്കാനോ ആളില്ലാതെ ചോരവാർന്ന് ഭീകരമായ ഒരു തരം മൗനം താളം കെട്ടി നിൽക്കുന്ന ഇരുട്ടിലേക്കും പിന്നീട് മരണത്തിലേക്കും മൗനമായി യാത്ര തിരിക്കും .. ആ യാത്രക്കാണ് ഏറ്റവും വേദന.." ഒരിക്കൽക്കൂടി ആ വരികളിലൂടെ കണ്ണുകളോടിക്കുമ്പോൾ ഉടലാകെ വിറകൊള്ളുന്നതവളറിഞ്ഞു. വർഷങ്ങൾ എത്ര കഴിഞ്ഞുപോയി.. ഇനിയൊരു തിരിച്ചുപോക്ക് സാധ്യമാണോന്നറിയില്ല എന്നാലും.. ഓർമ്മയുടെ താളുകളിൽ ഇനിയും നിറം മങ്ങിയിട്ടില്ലാത്ത ഒന്നിലധികം ചിത്രങ്ങൾ ഓരോന്നായി തെളിഞ്ഞു വരുകയാണ്. കൈയ്യിലിരുന്ന കടലാസു കഷണത്തിലേക്കും വിറയൽ പടർന്നു തുടങ്ങിയപ്പോൾ മേശമേലിരുന്ന ഡയറിയുടെ പേജുകൾക്കുള്ളിലേക്ക് അത് മടക്കിവെച്ചു. വീണുപോകാതിരിക്കാൻ മേശയുടെ വക്കിൽ മുറുകെ പിടിച്ചു, ജനാലയിലൂടെ പുറത്തേക്കു കണ്ണയച്ചു.. പുറത്ത് വെയിൽ മങ്ങിത്തുടങ്ങിയിരിക്കുന്നു, ആകാശം ഇരുട്ടു മൂടിത്തുടങ്ങുന്നു; തുലാമഴയുടെ വരവാണ്. നോക്കിനിൽക്കെ തന്നെ ഓരോ തുള്ളികളായി വീണുതുടങ്ങി, പതിയെ അതൊരു പേമാരിയായി മാറി. കാലം തെറ്റിയുള്ള മഴയാണ്., ഇപ്പോൾ ഇതൊരു പതിവായിരിക്കുന്നു. മനുഷ്യരെപ്പോലെ തന്നെ പ്രകൃതിയും പതിവുകൾ മുടക്കി...
Comments
Post a Comment