വേനൽ മഴ  അവൾക്കെന്നും ഒരു ലഹരിയായിരുന്നു. കത്തുന്ന ചൂടിൽ


  ആശ്വാസമാകുന്ന, തളിരുകളും പൂക്കളും കൊഴിക്കാനെത്തുന്ന  വേനൽ മഴ . 


  പലപ്പോഴും അവളുടേത് ഒരു നീണ്ട കാത്തിരിപ്പിലേക്കെത്താറുണ്ട്  .,




 കത്തുന്ന നെഞ്ചിനു ആശ്വാസമാകാനെത്തുന്ന മഴക്കു വേണ്ടിയുള്ള 


 കാത്തിരിപ്പ് ! 

 

 കാലം കഴിയുംതോറും കാത്തിരിപ്പിനൊടുവിലെത്തുന്ന മഴ ഒരു


  അവശ്യഘടകമായി മാറി . ജീവിതത്തിലെ   ഓരോ ഘട്ടങ്ങളിലൂടെ കടന്നു


  പോകുമ്പോൾ പലപ്പോഴും ഒരു ഇടവേള അവളാഗ്രഹിച്ചു. എല്ലാറ്റിൽ നിന്നും

   

  ഒരു മുക്തി! ആത്യന്തികമായ മുക്തി മരണമാണെന്നുള്ളത്  പ്രപഞ്ച


  സത്യമാണ് .,


  എന്നിരുന്നാലും അവളുടെ ആഗ്രഹം ദുരിതങ്ങളിൽ നിന്നുമുള്ള 


  വിടുതലാണ്.


  പക്ഷേ , എല്ലായ്പ്പോഴും ഒരു സ്വപ്നമായി അതവശേഷിച്ചു . അവസാനമില്ലാത്ത


  കാത്തിരിപ്പുകളായി എല്ലാം മാറിക്കൊണ്ടിരുന്നു ..


 

  മഴയുമായെത്തുന്ന സായന്തനങ്ങളും തുടർന്ന് വരുന്ന പ്രഭാതങ്ങളും പുത്തൻ


  പ്രതീക്ഷകളുടെ വിത്തുകൾ പാകി . കാടു കയറുന്ന ചിന്തകളുമായി മുന്നോട്ടു


  പോകുന്ന ജീവിതത്തിൽ അവയൊക്കെ അവൾക്കൊരു


  ആശ്വാസമായിരുന്നു.   



  ഓരോ ദിനവും സങ്കീര്ണമായിക്കൊണ്ടിരിക്കുന്ന ജീവിതത്തിൽ അവൾക്കു


  താങ്ങായി മാറാൻ ഒരു മഴക്കു കഴിയുമെന്നുള്ളത് തിരിച്ചറിയപ്പെടാതെ ഒരു


  സത്യം മാത്രമാണ് . 



  അവളുടേത് മാത്രമായ ഭാവനകളും ചിന്തകളും പ്രതീക്ഷകളും സ്വപ്നങ്ങളും


  ഒത്തു ചേർന്ന അവളുടെ ലോകത്ത്‌ , മഴയെന്നും ക്ഷണിക്കപ്പെടാത്ത


  അതിഥിയായിരുന്നു .. സന്തോഷങ്ങളിൽ പങ്കു ചേരാനും ദുഃഖങ്ങളിൽ


  താങ്ങായും സ്വപ്നങ്ങൾക്കു നിറമേകാനും അവളെന്നും ഒപ്പം കൂട്ടിയത്


  മഴയെയായിരുന്നു .. അതിലവൾ ആനന്ദം കണ്ടെത്തി . പുതുമണ്ണിന്റെ


  മണവും മഴയുടെ സംഗീതവും അവളിൽ പ്രണയം നിറച്ചു ., പ്രകൃതിയോടും


  ജീവിതത്തോടുമുള്ള അഗാധമായ പ്രണയം !!!

Comments

Popular posts from this blog