മഴയേ.,

 

 ചിലപ്പോൾ എനിക്ക് നിന്നെ ഭയമാകുന്നു.നിന്നേയും നിന്റെ

 വികാരങ്ങളേയും മനസിലാക്കാൻ ശ്രമിക്കുമ്പോഴും അത്രകണ്ട്

 ഒന്നിനേയും ഉൾക്കൊള്ളാൻ എനിക്ക് സാധിക്കുന്നുണ്ടോയെന്നത്

 ഒരു സംശയമായി നിലനിൽക്കുന്നു.പല കാര്യങ്ങളിലും

 നീയുമായി താദാത്മ്യം സ്ഥാപിക്കാൻ കഴിയുമെന്നാലും

 എവിടെയാണെനിക്ക്‌ പിഴക്കുന്നതെന്ന് മനസ്സിലാവുന്നില്ല .



 ഓരോ സമയങ്ങളിലും നിന്റെ വികാരങ്ങൾ പ്രകടിപ്പിക്കുവാൻ

 നിനക്കു സാധിക്കുന്നതിലും അതിൽ തന്നെ സമ്പൂർണ്ണ വിജയം

 അവകാശപ്പെടുന്നതിലും ഞൻ അതീവ സന്തുഷ്ടയാണ്.

 ഇക്കാര്യത്തിൽ നീ വിജയിയാകുമ്പോൾ , ഓരോ തവണയും

 തോറ്റു പിന്മാറുകയെന്നതാണ് എന്റെ പതിവ്. പക്ഷേ , ഞാൻ

 സന്തോഷവതിയാണ്, നിസ്സഹായയായി നിൽക്കേണ്ടി വരുന്ന

 അവസരങ്ങളിൽ തുണയായി നീയൊപ്പം ചേരുമ്പോൾ ..






Comments

Popular posts from this blog