I don't blame anyone
I did this to myself, it's my fault
Everything is my fault.,
എത്ര മനോഹരമായ വരികൾ! ചുരുങ്ങിയ വാക്കുകളിൽ എത്ര വലിയ സന്ദേശമാണ് അടങ്ങിയിരിക്കുന്നത് .
ഒരു കുറ്റസമ്മതത്തിനാവശ്യമായതെല്ലാം ഓരോ വാക്കുകളിലും ഉൾക്കൊണ്ടിരിക്കുന്നു .
എത്ര വലിയ മാനസികവിഭ്രാന്തിക്കടിമപ്പെട്ടാലും ചില അവസരങ്ങളിൽ ഇതുപോലെ കുറച്ച് വാക്കുകൾ ചേർത്തു പറഞ്ഞാൽ ഒരു തരത്തിൽ അതൊരാശ്വാസമായി മാറും .
ചില കാര്യങ്ങൾ എന്ത് എങ്ങനെ എന്തിന് വേണ്ടി സംഭവിക്കുന്നതാണെന്ന് മനസ്സിലാവുകയേയില്ല .,ആ സമയം വിധിയെ പഴിക്കുകയേ നിവൃത്തിയുള്ളൂ . കാരണം എന്തു തന്നെയായാലും എപ്പോൾ,എവിടാ സംഭവിക്കണമെന്നുള്ളത് വിധിയുടെ വിളയാട്ടമായി കണക്കാക്കാറുണ്ട് പലപ്പോഴും .
ചില സമയങ്ങളിൽ വാക്കുകളോ പ്രവൃത്തികളോ അല്ലെങ്കിൽ മറ്റു ചിലപ്പോൾ അനാവശ്യമായി മൗനത്തിൽ മുങ്ങിയിരിക്കുന്നതും പ്രശ്നങ്ങൾക്ക് ആരംഭം കുറിച്ചേക്കാം .
പ്രശ്നങ്ങളില്ലാത്തൊരു ജീവിതം സ്വപ്‌നങ്ങളിൽ മാത്രം നിലനിൽക്കുന്നതാണ് . ഓരോ പ്രശ്നങ്ങളും മുന്നോട്ടു വയ്ക്കുന്ന ഭാഗ്യനിർഭാഗ്യങ്ങളുടെ തോത് വ്യത്യസ്തമാകുന്നു .,
Comments
Post a Comment